ad
Deshabhimani

വാ​ഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ടവരിൽ ശ്രുതിയും; ടി സിദ്ധിഖ് പറഞ്ഞ വീടും പാഴ്‍വാക്ക്

sruthi Congress’s Broken Promises.jpg

ടി സിദ്ധിഖ് എംഎൽഎ ശ്രുതിയൊടൊപ്പം

വെബ് ഡെസ്ക്

Published on Apr 04, 2026, 03:18 PM | 1 min read

കൽപ്പറ്റ: വീടു നൽകുമെന്ന് വാ​ഗ്ദാനം നൽകി കോൺ​ഗ്രസ് വഞ്ചിച്ചവരിൽ കേരളത്തിന്റെ മകളായി ഏറ്റെടുത്ത ശ്രുതിയും. ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളും വാഹനാപകടത്തിൽ പ്രതിശ്രുതവരനും നഷ്‌ടമായ ശ്രുതിയാണ് കോൺ​ഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ധിഖിനെ വിശ്വസിച്ച് കുടുങ്ങിയത്.


7c1f63ed-a31dടി സിദ്ധിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


ടി സിദ്ധിഖ് എംഎൽഎയുടെ ആഭിമുഖ്യത്തില്‍ കൽപ്പറ്റ പൊന്നടയിലെ 11 സെന്റ് സ്ഥലത്ത് 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ശ്രുതിക്ക് വാഗ്ദാനം നൽകിയത്. 2024 സെപ്തംബർ 26ന് 120 ദിവസം കൊണ്ട് വീടൊരുങ്ങുമെന്ന് എംഎൽഎ ഫെയ്സ്ബുക്കിലൂടെ അവകാശവാദം ഉന്നയിച്ചു. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച്, തനിക്ക് സർക്കാരിൻ്റെ വീട് വേണ്ടെന്ന് ശ്രുതി എഴുതി നൽകി. എന്നാൽ മാസം 555 കഴിഞ്ഞിട്ടും വീട് നൽകാത്തതിനെ തുടർന്ന്, സർക്കാരിൻ്റെ ടൗൺഷിപ്പിൽ വീടിനായി ശ്രുതി അപേക്ഷ നൽകുകയായിരുന്നു.


മുണ്ടക്കൈ ഉരുൾപൊട്ടലിൽ ശ്രുതിയുടെ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതുപേരാണ് മരിച്ചത്. തുടർന്ന് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസണെയും ഒരപകടത്തിൽ നഷ്ടമായി. ഒറ്റപ്പെട്ടുപോയ ശ്രുതിക്ക്‌ തണലായി സർക്കാരുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും പറഞ്ഞിരുന്നു. പിന്നാലെ 2024 ഡിസംബറിൽ റവന്യൂ വകുപ്പിൽ ക്ലർക്കായി ശ്രുതിക്ക് ജോലിയും നൽകി സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home