ad
Deshabhimani

സൈബർ ആക്രമണം: മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്‌

mahila con.jpg

രഞ്ജിത പുളിക്കൻ

avatar
സ്വന്തം ലേഖകൻ

Published on Nov 30, 2025, 07:22 PM | 1 min read

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്‌ കേസെടുത്തു. ലൈംഗികാതിക്രമകേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പ്രതികരിച്ച യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജനെ ഫെയ്‌സ്‌ബുക്കിലൂടെ അപമാനിച്ചതിനാണ് നടപടി.


കഴിഞ്ഞ 27ന്‌ വീഡിയോ പ്രചരിപ്പിച്ചായിരുന്നു അപകീർത്തിപരമായ പരാമർശങ്ങൾ. തിരുവനന്തപുരം സൈബർ പൊലീസാണ്‌ കേസന്വേഷിക്കുന്നത്‌. രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശാൻ കഴിഞ്ഞദിവസം ഇരയെ മഹിളാ കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു സമൂഹമാധ്യമത്തിലൂടെ അപമാനിച്ചിരുന്നു.


അതേസമയം രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് സജന ബി സാജൻ ഫേസ്ബുക്കില്‍ കുറിച്ചത്. 'സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആർക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കിൽ ഇനി പഠിക്കാൻ പാർട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.


നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...? സജന ചോദിച്ചു.


തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ്‌ ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതിൽ നിൽക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ നീക്കിയത് രാജിയല്ല, മറിച്ച് രാജിവെപ്പിച്ചതാണ് എന്ന് സജനയുടെ കുറിപ്പ് അടിവരയിടുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home