Deshabhimani

കൊലപാതക കേസ് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ; ചിത്രം പുറത്ത്

Sandeep Varier .jpg
വെബ് ഡെസ്ക്

Published on Nov 11, 2026, 01:02 PM | 1 min read

കാസർകോട്: സന്ദീപ് വാര്യർ എംഎൽഎയും യുഡിഎഫ് നേതാക്കളും കൊലപാതകക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. കുമ്പള മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ഗൾഫിൽ ജ്വല്ലറി ഉദ്ഘാടന ചടങ്ങിലാണ് ഇയാൾക്കൊപ്പം യുഡിഎഫ് നേതാക്കൾ പങ്കെടുത്തത്.


സന്ദീപ് വാര്യരും എകെഎം അഷ്‌റഫ് എംഎൽഎയും എൻ എ നെല്ലിക്കുന്നും പ്രതിക്കൊപ്പം ചേർന്നിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പൈവളിഗെ അമ്പിക്കാന സ്വദേശിയായ അഹമ്മദ് റയീസ്, അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പതിമൂന്നാം പ്രതിയാണ്. 2022 ജൂൺ 26നായിരുന്നു നാടിനെ നടുക്കിയ അബൂബക്കർ സിദ്ദീഖ് കൊലപാതകം.


അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഒരു വീട്ടിൽവച്ചും കുന്നിൻമുകളിൽവച്ചും ക്രൂരമായി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയത്. ഏജന്റുമാരെവച്ച് ഗൾഫിലേക്ക് കടത്തിയ 40 ലക്ഷം രൂപയുടെ ഡോളർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടതിന്റെ പേരിലാണ് സിദ്ദിഖിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിദ്ദിഖിന്റെ സഹോദരൻ അൻവറിനേയും ബന്ധു അൻസാറിനേയും സംഭവത്തിന്റെ പേരിൽ തടങ്കലിൽവച്ച് ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home