ad
Deshabhimani

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണത്തിലല്ല താത്പര്യം: ഇ പി ജയരാജൻ

ep jayarajan
വെബ് ഡെസ്ക്

Published on Jul 09, 2026, 03:28 PM | 1 min read

കണ്ണൂർ: ഭരിക്കുന്ന മുന്നണിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണത്തിലല്ല താത്പര്യമെന്നും വിവാദമുണ്ടാക്കാനും ശണ്ഠയുണ്ടാക്കാനുമാണ് അതീവതാത്പര്യമെന്നും സിപിഐ എം കേന്ദ്രകമ്മറ്റി അം​ഗം ഇ പി ജയരാജൻ. വിവാദങ്ങളുണ്ടാക്കുക എന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.


വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വിവാദത്തിലേക്ക് പോയി, അതിന്റെ പ്രവർത്തനങ്ങളെ നിർജീവമാക്കുന്നത് കേരളത്തിന് ഗുണകരമല്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അതിന്റെ കരാർ വ്യവസ്ഥയനുസരിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള താത്പര്യമാണ് സംസ്ഥാന സർക്കാർ കാണിക്കേണ്ടത്. കരാർ വ്യവസ്ഥയിൽനിന്ന് വ്യതിചലിക്കാതെയും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയത്തക്ക നിലയിൽ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. മന്ത്രിമാരൊക്കെ ആ കാര്യത്തിൽ നല്ലതുപോലെ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കേരളത്തിന്റെ പൊതുതാത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും ഇ പി ജയരാജൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home