ചടയൻ ഗോവിന്ദൻ ദിനാചരണം ഇന്ന്

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയൻ ഗോവിന്ദന്റെ വേർപാടിന് ചൊവാഴ്‌ച 27വർഷം. സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്‌തംബർ ഒന്പതിനാണ് അന്തരിച്ചത്. ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച പാർടി ഓഫീസുകൾ അലങ്കരിച്ചും പതാകയുയർത്തിയും സംസ്ഥാനത്തുടനീളം വിപുലമായ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കും.
അന്ത്യവിശ്രമംകൊള്ളുന്ന കണ്ണൂർ പയ്യാമ്പലത്തും ജന്മനാടായ കമ്പിലുമാണ് പ്രധാന അനുസ്‌മരണ പരിപാടികൾ. രാവിലെ എട്ടിന് പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടക്കും. വൈകിട്ട് അഞ്ചിന് കന്പിൽ ചേരുന്ന അനുസ്‌മരണയോഗം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ്യും.










0 comments