ad
Deshabhimani

തെരഞ്ഞെടുപ്പ് കമീഷന്റെ കത്തിൽ ബിജെപിയുടെ സീൽ

ELECTION COMMISION BJP.jpg

തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർടികൾക്ക് അയച്ച കത്ത്

വെബ് ഡെസ്ക്

Published on Mar 23, 2026, 04:55 PM | 2 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർടികൾക്ക് അയച്ച കത്തിൽ സീൽ ബിജെപിയുടേത്. മാർച്ച് 22നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഇമെയിൽ സന്ദേശം പാർടികൾക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീലുള്ളത്.


തെരഞ്ഞെടുപ്പ് കമീഷന്‍റെ കത്ത് സിപിഐ എം കേരളയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരായി തെരഞ്ഞെടുപ്പ് കമീഷൻ മാറിയെന്ന് ആരോപണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ കത്ത്. തെരഞ്ഞെടുപ്പിന്റെ വിശ്വാസത വരെ ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ ഇതിനോടകം നിരവധി പേർ രം​ഗത്തെത്തി.


വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.


തെരഞ്ഞെടുപ്പ് കമീഷൻ കത്തിൽ ബിജെപിയുടെ സീൽ വന്നത് ക്ലെറിക്കൽ പിഴവാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അവകാശവാദം. പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തൽ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ പ്രക്രിയകളിൽ പഴുതടച്ചുള്ള പ്രവർത്തങ്ങളാണ് കമീഷൻ നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.




ഫെയ്സ്ബുക്ക് കുറിപ്പ്


എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ? ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം. എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീൽ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ! ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം! ശ്രദ്ധിക്കണ്ടേ അമ്പാനെ...


വാർത്ത തിരയുന്നവരോട്...

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavit ൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ. വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home