രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട്/ മലപ്പുറം: രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുള്ള അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയായ 10 വയസ്സുകാരിക്കും സ്വകാര്യ ആശുപത്രിയിലുള്ള രാമനാട്ടുകര സ്വദേശിയായ 30കാരിക്കുമാണ് രോഗം. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളും. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കാസർകോട് സ്വദേശിയുടെ നില ഗുരുതരമാണ്. ഒരു മാസത്തിനിടെ അഞ്ചുപേരാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ ഈവര്‍ഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 17 ആയി. അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ചികിത്സയിലുണ്ട്.









0 comments