സ്ഥാനാർഥി പര്യടനത്തിനിടെ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറി പിടിച്ചു; കേസ്

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് ഒപ്പം എത്തിയ രാജുവാണ് ലൈംഗികാതിക്രമം നടത്തിയത്.
വെള്ളി പകൽ മൂന്നര മണിയോടെയാണ് സംഭവം. സ്ഥാനാർത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയില്‍ ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ പുരുഷൻമാർ ആരുമില്ലായിരുന്നു. വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. വീട്ടമ്മ അകത്തേക്ക് പോയമ്പോൾ അടുക്കള ഭാഗത്തെത്തിയാണ് രാജു അപമര്യാദയായി പെരുമാറിയതും കടന്നു പിടിച്ചതും. വീട്ടമ്മ അലറി വിളച്ചതോടെ ഇറങ്ങിയോടി.
തുടർന്ന് വീട്ടമ്മ മംഗലപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ രാജു ഒളിവിൽ പോയി. ബിജെപി സ്ഥാനാർഥിയോട് സംഭവത്തെ കുറിച്ച് അറിയിച്ചപ്പോൾ പ്രതിയെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ചതെന്നും പരാതിയുണ്ട്.









0 comments