ad
Deshabhimani

print edition പകർച്ചവ്യാധിമൂലമുള്ള മരണം നിയന്ത്രിക്കാനാകാതെ ആരോഗ്യവകുപ്പ്‌;
മരണം 112

fever.
വെബ് ഡെസ്ക്

Published on Jun 27, 2026, 12:34 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പകർച്ചവ്യാധിമൂലമുള്ള മരണം നിയന്ത്രിക്കാനാകാതെ ആരോഗ്യവകുപ്പ്‌. യുഡിഎഫ്‌ സർക്കാർ വന്നശേഷം വിവിധ പകർച്ചവ്യാധികളിൽ മരിച്ചവരുടെ എണ്ണം 112. ജൂണിൽ മാത്രം 97 പേർ മരിച്ചു. 2.89 ലക്ഷം പേർ പനി ബാധിച്ച്‌ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.


വയറിളക്ക രോഗങ്ങളുമായി 80,403 പേരും. ഇതിൽ അഞ്ചുപേർ മരിച്ചെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. വെള്ളിയാഴ്‌ച എട്ടുപേർക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഷിഗല്ല വ്യാപനമാണ്‌ കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്‌. പത്തിരട്ടിയിലധികമാണ്‌ രോഗവ്യാപനത്തിന്റെ വേഗം.


കണക്കുകൾ ഭയപ്പെടുത്തുമ്പോഴും സർക്കാർ കൃത്യമായി ഇടപെടൽ നടത്തുന്നില്ല. പ്രതിരോധ നടപടികൾ നിർദേശിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട്‌ അവഗണിച്ചു. വകുപ്പുകളുടെ ഏകോപനമില്ലാതെയായി. പ്രതിരോധ പ്രവർത്തനങ്ങളും പരാജയപ്പെട്ടു. ഡോക്ടർമാർ അടക്കം ആഗരാഗ്യ പ്രവർത്തകരുടെ കുറവും നികത്തുന്നില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home