ad
Deshabhimani

ബംഗളൂരുവിൽ സിബിഐ ചമഞ്ഞ്‌ സൈബർ തട്ടിപ്പ്‌: വ്യവസായിക്ക്‌ 15.45 കോടി നഷ്‌ടമായി

CYBER
വെബ് ഡെസ്ക്

Published on Apr 12, 2026, 09:20 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ്‌ സൈബർ തട്ടിപ്പിലൂടെ വ്യവസായിയിൽ നിന്ന്‌ 15.45 കോടി (15,45,00,000) രൂപ തട്ടിയെടുത്തു. ബെലഗാവിയിലെ വ്യവസായി അജിത്‌ ഗോപാലകൃഷ്‌ണ സറഫാണ്‌ തട്ടിപ്പിനിരയായത്‌. ഫെബ്രുവരിയിലാണ്‌ സംഭവം. സിബിഐ ഉദ്യോഗസ്ഥാനാണെന്ന്‌ അവകാശപ്പെട്ട്‌ വിളിച്ചയാളാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ബാങ്ക്‌ തട്ടിപ്പ്‌ കേസിൽ പ്രതിയായ ജെറ്റ്‌ എയർവേസ്‌ ഉടമ നരേഷ്‌ ഗോയലുമായി വ്യവസായിയുടെ സിമ്മുകൾക്ക്‌ ബന്ധമുണ്ടെന്നും ഇയാൾ പ്രതിയായ കള്ളപ്പണക്കേസിൽ ഇ‍ൗ സിം ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു.


ഗോയൽ തങ്ങളുടെ കസ്‌റ്റഡിയിലാണെന്നും അവകാശപ്പെട്ടു. കേസിൽ ഡിജിറ്റൽ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്നും ഒഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്‌ വ്യവസായി പണം കൈമാറുകയായിരുന്നു.പിന്നീട്‌, തട്ടിപ്പാണെന്ന്‌ മനസ്സിലാക്കിയതോടെ പരാതിപ്പെടുകയായിരുന്നു. തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിനുപയോഗിച്ച പത്തോളം അക്ക‍ൗണ്ടുകൾ കണ്ടെത്തി. എന്നാൽ പ്രതികളിലേക്ക്‌ എത്താനായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home