ad
Deshabhimani

ഓണ വിപണി ലക്ഷ്യമിട്ട്‌ ആറളം ഫാമിൽ സംയോജിതകൃഷി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:34 PM | 0 min read

ഇരിട്ടി
ചേനയും ചേമ്പും ജൈവ പച്ചക്കറികളും അടക്കമുള്ള ഓണക്കാല വിളവെടുപ്പും വിൽപ്പനയും ലക്ഷ്യമിട്ട്‌ ആറളം ഫാമിൽ സംയോജിത കൃഷിയാരംഭിച്ചു. എട്ടാം ബ്ലോക്കിലാണ്‌ ചേന, ചേമ്പ്‌, ചെണ്ടുമല്ലി കൃഷിക്കും രണ്ട്‌ പോളിഹൗസുകളിലായി ജൈവ പച്ചക്കറി കൃഷിക്കും തുടക്കമായത്‌. ചേനയും ചേമ്പും നേരത്തെ നട്ടു. ഓണത്തിന്‌ വിളവെടുപ്പ്‌ ഉദ്ദേശിച്ചാണിതെന്ന്‌ ഫാം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ നിധിഷ്‌കുമാർ പറഞ്ഞു. ആറളം ഫാം തൊഴിലാളികളുടെ നേതൃത്വത്തിലാണ്‌ കൃഷി. കൃഷി വകുപ്പിന്റെ സാങ്കേതിക സഹായവുമുണ്ട്‌. കാൽലക്ഷം ചെണ്ടുമല്ലി തൈകളും 5000 ചേനവിത്തുകളും 7000 ചേമ്പ്‌ വിത്തുകളും നട്ടു. മൂന്നരലക്ഷം രൂപയുടെ പദ്ധതിയാണ്‌ ഇത്തവണ ഓണ വിപണി ലക്ഷ്യമിട്ട്‌ നടപ്പാക്കുന്നത്‌. ചെണ്ടുമല്ലി, പച്ചക്കറി വിത്തിടൽ  തലശേരി സബ് കലക്ടറും ആറളം ഫാം എംഡിയുമായ സന്ദീപ് കുമാർ  ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  ഡോ. കെ പി നിതീഷ് കുമാർ അധ്യക്ഷനായി. അഗ്രികൾച്ചർ ഓഫിസർമാരായ സജീഷ്, അതുൽലാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home