ജില്ലാ ജൂനിയർ നേട്ബോൾ ചാമ്പ്യൻഷിപ്പ്

കണ്ണൂർ
ജില്ലാ നേട്ബോൾ അസോസിയേഷൻ നേതൃത്വത്തിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ ജില്ലാ ജൂനിയർ നേട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഷാഹിൻ പള്ളിക്കണ്ടി അധ്യക്ഷനായി. ഡോൺബോസ്കോ കോളേജ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കാരക്കാട് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ പ്ലയേഴ്സിനെ ഫാ. ബോബൻ രതാപള്ളി ആദരിച്ചു. സിബി വാഴക്കാല, ഉല്ലാസ് രാമചന്ദ്രൻ, സെന്തിൽ വാസുദേവൻ എന്നിവർ സംസാരിച്ചു. കെ പ്രഭാവതി സ്വാഗതവും ഷൈജു സെബാസ്‌റ്റ്യൻ നന്ദിയും പറഞ്ഞു. പുരുഷവിഭാഗത്തിൽ സോക്കേഴ്സ് 9 സ്പോർട്സ് അക്കാദമി അങ്ങാടിക്കടവ് വിജയികളായി. കണ്ണൂർ ജവഹർ സ്പോർട്‌സ് അക്കാദമി റണ്ണേഴ്സായി. വനിതാ വിഭാഗത്തിൽ സോക്കർ 9 സ്പോർട്സ് ഫൗണ്ടേഷൻ അങ്ങാടിക്കടവ് ജേതാക്കളായി. ജിവിഎച്ച്എസ്എസ് ചേലോറ റണ്ണേഴ്സായി. ഡോൺ ബോസ്കോ കോളേജ് മാനേജർ ഫാ. ജോയ് ഉള്ളാട്ടിൽ സമ്മാനദാനം നിർവഹിച്ചു.










0 comments