ad
Deshabhimani

മിൽമ ‘ക്ഷീരസദന’ത്തിന്റെ 
തണലിൽ ബിന്ദുവും കുടുംബവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:38 PM | 0 min read

കണ്ണൂർ
പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ മേഞ്ഞ കൂരയിൽ കുടുംബത്തോടൊപ്പം കഴിയുമ്പോൾ  വീടെന്നത്‌  കണിച്ചാറിലെ ബിന്ദുവിന്‌ സ്വപ്‌നം മാത്രമായിരുന്നു. മിൽമയുടെ മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ‘ക്ഷീരസദനം’ പദ്ധതിയിലേക്ക്‌ തെരഞ്ഞടുത്തതോടെയാണ്‌ വീട്‌ യാഥാർഥ്യമായത്‌. പദ്ധതയിൽ അഞ്ച്‌ ലക്ഷം രൂപ ലഭിച്ചതോടെ വീടുയർന്നു.  ഓട്ടോ ഡ്രൈവറായ ഭർത്താവ്‌ ഹരിലാലും ബിന്ദുവും  കുടുംബശ്രീയിൽനിന്നും മറ്റും എടുത്ത വായ്‌പയും കൂടി ചേർത്താണ്‌ ആറ്റാംചേരി ചാണപ്പാറ കെഎസ്‌ഇബി സബ്‌സ്‌റ്റേഷന്‌ സമീപം  വീട്‌ നിർമിച്ചത്‌.  ഞായറാഴ്‌ച പുതിയ വീട്ടിലേക്ക്‌ താമസം മാറും. ഞായർ പകൽ 11.30ന്‌ മിൽമ ചെയർമാൻ കെ എസ്‌ മണി വീടിന്റെ താക്കോൽ കൈമാറും.  മിൽമ മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക  യൂണിയൻ കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌  ജില്ലകളിൽ ക്ഷീരസദനം പദ്ധതിയിൽ ഓരോ വീട്‌ നൽകുന്നുണ്ട്‌. നാല്‌ വർഷം മുമ്പ്‌ ആരംഭിച്ച പദ്ധതിയിലെ നാലാമത്തെ വീടാണ്‌ ബിന്ദുവിന്‌ കൈമാറുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home