ad
Deshabhimani

നിമെസുലൈഡ് അടങ്ങിയ മരുന്നുകൾ നിരോധിച്ചു

nm
വെബ് ഡെസ്ക്

Published on Jan 01, 2026, 11:41 AM | 1 min read

ന്യൂഡൽഹി: വേദനസംഹാരിയായും പനി നിയന്ത്രിക്കുന്നതിനും നിർദ്ദേശിക്കാറുള്ള നിമെസുലൈഡ് 100 ഗ്രാമിൽ കൂടുതൽ അടങ്ങിയ മരുന്നുകൾ വിലക്കി. രോഗികളിൽ ഇത് കരളിന് കേടുപാടുകൾ വരുത്താം. മാത്രമല്ല ചില കേസുകളിൽ ഇതിന്റെ ഉപയോഗം മാരകമാവുകയും ചെയ്യാം എന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഉൾപ്പെടുന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയെത്തുടർന്ന് ഡിസംബർ 29 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നിമെസുലൈഡ് ഒരു നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി (NSAID) മരുന്നാണ്. ആർത്തവ സമയത്തെ വേദനയ്ക്ക് ഉൾപ്പെടെ ഉപയോഗിച്ചിരുന്നു.


നിമെസുലൈഡ് 100 ഗ്രാമിൽ കൂടുതൽ അടങ്ങിയ എല്ലാം സംയുക്തങ്ങൾക്കും നിരോധനം ബാധകമാണ്. ഗുളികകൾ, വെള്ളത്തിൽ ലയിപ്പിക്കുന്നതിനുള്ള പൊടി, സപ്പോസിറ്ററികൾ, വായിൽ ലയിപ്പിക്കുന്ന ഗുളികകൾ, ടോപ്പിക്കൽ ജെൽ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഈ മരുന്ന് ലഭ്യമായിരുന്നു.


നിമെസുലൈഡിന്റെ എല്ലാ വെറ്ററിനറി ഫോർമുലേഷനുകൾക്കും കഴിഞ്ഞ വർഷം ആദ്യം നിരോധനം ഏർപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home