ad
Deshabhimani

ഡീൽ ആരോപണം സ്വന്തം ചരിത്രം മറച്ചു വെച്ച്

വെബ് ഡെസ്ക്

Published on Mar 24, 2026, 04:16 PM | 1 min read

രാജസ്ഥാനിൽ കോൺഗ്രസ്‌ ഭരണം നിലനിൽക്കവെയാണ്‌ 2020ൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അവിടെനിന്ന്‌ രാജ്യസഭയിൽ എത്തിയത്‌. അദ്ദേഹം മത്സരിച്ചതിനെതുടർന്ന്‌ രാജസ്ഥാൻ കോൺഗ്രസിൽ വലിയ പ്രശ്‌നങ്ങളുമുണ്ടായി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വേണുഗോപാൽ സ്ഥാനാർഥിയായി എത്തിയപ്പോഴേയ്‌ക്ക്‌ രാജസ്ഥാനിൽ ബിജെപി അധികാരം നേടിയിരുന്നു.


ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ വേണുഗോപാൽ രാജിവയ്‌ക്കുന്ന രാജ്യസഭാ സീറ്റിലേയ്‌ക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്നും ഉറപ്പായിരുന്നു. അങ്ങനെ സംഭവിക്കുകയും ചെയ്‌തു. രാജ്യസഭയിൽ നിർണായകമായ സീറ്റ്‌ ബിജെപിക്ക്‌ സമ്മാനിക്കുകയാണ്‌ കോൺഗ്രസ്‌ സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ചെയ്‌തത്‌. കഴിഞ്ഞയാഴ്‌ച പത്ത്‌ സംസ്ഥാനത്തെ 37 രാജ്യസഭ സീറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ കേരളത്തിലെ കോൺഗ്രസ്‌ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുകയായിരുന്നു വേണുഗോപാലും കൂട്ടരും.


ഇതിന്റെ നേട്ടവും ബിജെപിക്ക്‌ ലഭിച്ചു. 11 കോൺഗ്രസ്‌ എംഎൽഎമാർ വോട്ട്‌ മറിച്ച്‌ നൽകിയതിനെ തുടർന്ന്‌ ബിഹാറിലും ഒഡിഷയിലും ബിജെപിക്ക്‌, അർഹമായതിലും ഓരോ സീറ്റ്‌ വീതം അധികം ജയിക്കാൻ കഴിഞ്ഞു. കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറിയ ഹരിയാനയിൽ അവരുടെ സ്ഥാനാർഥി കഷ്ടിച്ചാണ്‌ കടന്നുകൂടിയത്‌. ഇ‍ൗ കൂറുമാറ്റക്കാർക്കെതിരെ നടപടി എടുക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതല്ലേ ഡീൽ?



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home