ad
Deshabhimani

നന്ദി ഹില്‍സിലേയ്ക്ക് വാലന്റൈൻസ് ദിനത്തില്‍ പ്രവേശനമില്ല; സന്ദർശകർക്ക് നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍

nandi hills
വെബ് ഡെസ്ക്

Published on Feb 10, 2026, 04:25 PM | 1 min read

ബം​ഗളൂരു: കർണാടകയിലെ വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ ഫെബ്രുവരി 14 ന് സന്ദർശന വിലക്ക് ഏർപ്പെടുത്തി. ടെക് ആസ്ഥാനമായ ബംഗളൂരുവിന് അടുത്ത് സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് നന്ദി ഹിൽസ്.


ഇത് ആദ്യമായാണ് വാലന്റൈൻസ് ദിനത്തിൽ ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശനവിലക്ക്. ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുണ്ടെന്നു പറഞ്ഞാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്. മൂടൽ മഞ്ഞ് കാഴ്ച പശ്ചാത്തലമാക്കി പ്രണയദിനം ആഘോഷിക്കാൻ തീരുമാനിച്ച യുവാക്കളെ സന്ദർശന വിലക്ക് നിരാശപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home