ad
Deshabhimani

ഹിരാക്കുഡിൽ ഇത്തവണ അതിഥികളായി എത്തിയത് 4.21 ലക്ഷം പറവകൾ

hira
വെബ് ഡെസ്ക്

Published on Jan 20, 2026, 03:35 PM | 1 min read

ഈ ശൈത്യകാലത്ത് ഒഡീഷയിലെ സാംബൽപൂർ ജില്ലയിലെ ഹിരാക്കുഡ് റിസർവോയറിൽ എത്തിയത് 4.21 ലക്ഷത്തിലധികം പക്ഷികൾ. കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ വർധനവാണ് ഈ ദേശാടകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.


ഛത്തീസ്ഗഢ് അതിർത്തി വരെയുള്ള പവർ ചാനൽ ഏരിയയുടെ 5.72 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള റിസർവോയര്‍ പക്ഷി നിരീക്ഷകരുടെയും സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ്. ദേശാടന പക്ഷികളുടെ എണ്ണത്തിൽ മാത്രമല്ല വിസ്മയിപ്പിക്കുന്ന വൈവിധ്യത്താലുമാണ് അവ ആകര്‍ഷണമാവുന്നത്.


അഞ്ച് പുതിയവ ഉൾപ്പെടെ 128 ഇനങ്ങളിൽ പെട്ട 4,21,763 പക്ഷികളെ ഇത്തവണ രേഖപ്പെടുത്തിയതായി ഹിരാക്കുഡ് വന്യജീവി ഡിവിഷന്റെ ഡിഎഫ്ഒ അൻഷു പ്രഗ്യാൻ ദാസ് പറഞ്ഞു. ഏറ്റവും കൂടുതൽ പക്ഷി ഇനങ്ങൾ ടഫ്റ്റഡ് ഡക്ക് (71,273), ലെസ്സർ വിസ്ലിംഗ് ഡക്ക് (60,987), കോമൺ കൂട്ട് (51,665) എന്നിവയിൽ നിന്നാണെന്ന് അവർ പറഞ്ഞു.


സെൻസസ് പട്ടികയിൽ അഞ്ച് പുതിയ ഇനങ്ങൾ കൂടി പറന്ന് വീണിട്ടുണ്ട്. റഡ്ഡി ക്രേക്ക്, ഗ്രേറ്റർ പെയിന്റഡ്-സ്നൈപ്പ്, പെയിന്റഡ് സ്റ്റോർക്ക്, ലിറ്റിൽ ഗൾ, സാൻഡർലിംഗ് എന്നിവയാണ് അവ.


ഓരോ വർഷവും, കാസ്പിയൻ കടൽ, ബൈക്കൽ തടാകം, ആറൽ കടൽ, മംഗോളിയ, മധ്യ, തെക്കുകിഴക്കൻ ഏഷ്യ, ഹിമാലയം എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ചിറകുള്ള അതിഥികൾ നവംബർ മുതൽ മാർച്ച് വരെ ഹിരാക്കുഡ് റിസർവോയറിനെ അവരുടെ വാസസ്ഥലമാക്കി മാറ്റുന്നു.


കഴിഞ്ഞ ശൈത്യകാലത്ത് 122 ഇനങ്ങളിൽപ്പെട്ട 3.77 ലക്ഷത്തിലധികം പക്ഷികൾ റിസർവോയറിൽ തടിച്ചുകൂടി. അതുപോലെ, 2024 ൽ 113 ഇനങ്ങളിൽപ്പെട്ട 3.42 ലക്ഷത്തിലധികം പക്ഷികളെ കണ്ടതായി കണക്കാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home