ad
Deshabhimani

ഫോൺ നമ്പർ നൽകേണ്ട; വാട്സ്ആപ്പിൽ ഇനി യൂസർനെയിം, ഇപ്പോൾ മുൻകൂട്ടി റിസർവ് ചെയ്യാം

ഫോൺ നമ്പർ വേണ്ട, പകരം മറ്റൊന്ന്; സുരക്ഷാ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
വെബ് ഡെസ്ക്

Published on Jun 30, 2026, 10:34 AM | 2 min read

ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന 'യൂസർനെയിം' ഫീച്ചർ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് വാട്സ്ആപ്പ്. ഇതിന് മുന്നോടിയായി, ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അപൂർവ അവസരമാണ് രം​ഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.


ഈ വർഷം അവസാനത്തോടെ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേതുപോലെ എല്ലാവർക്കും പരസ്യമായി കാണാൻ കഴിയുന്ന ഒരു സംവിധാനമല്ല വാട്സ്ആപ്പിലെ യൂസർനെയിം. ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഉള്ള അതേ പേര് തന്നെ ഇവിടെ വേണമെന്ന് നിർബന്ധമില്ല. ആവശ്യമെങ്കിൽ ഇത് പിന്നീട് മാറ്റാനും സാധിക്കും.


വാട്സ്ആപ്പിൽ പൊതുവായ ഒരു യൂസർനെയിം ഡയറക്ടറിയോ സെർച്ച് നിർദ്ദേശങ്ങളോ ഉണ്ടായിരിക്കില്ല. അതിനാൽ ഒരാളുമായി ആദ്യമായി ബന്ധപ്പെടാൻ ആ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ, ആർക്കും സ്വന്തം ഫോൺ നമ്പർ കൈമാറാതെ തന്നെ യൂസർനെയിം മാത്രം ഉപയോഗിച്ച് മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സാധിക്കും.


ഫീച്ചർ ലഭ്യമാകുന്ന മുറയ്ക്ക് ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കും. പൊതുവായ പേരുകൾ ഉപയോഗിക്കുന്നവർക്ക് മറ്റാരെങ്കിലും അത് സ്വന്തമാക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ യൂസർനെയിം മാറ്റിവെക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന പേര് മറ്റാരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ, അതിന് സമാനമായ മറ്റ് നല്ല പേരുകൾ നിർദ്ദേശിക്കാൻ ഒരു 'യൂസർനെയിം ജനറേറ്റർ' സംവിധാനവും ആപ്പിൽ ഉണ്ടാകും.


സുരക്ഷ ഇരട്ടിയാക്കാൻ 'യൂസർനെയിം കീ' എന്നൊരു ഫീച്ചർ കൂടി വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. യൂസർനെയിം വഴി നിങ്ങളെ ആദ്യമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന വ്യക്തിക്ക് ഈ കീ ആവശ്യമായി വരും. ഉപയോക്താക്കൾക്ക് ഈ കീ എപ്പോൾ വേണമെങ്കിലും മാറ്റാനോ പുതുക്കാനോ ഉള്ള സ്വാതന്ത്ര്യവുമുണ്ട്. ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും സജീവമായി ഇടപെടുന്നവർക്കും, അപരിചിതരുമായി സംസാരിക്കുമ്പോൾ ഫോൺ നമ്പർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്കും വലിയൊരു ആശ്വാസമായിരിക്കും വാട്സ്ആപ്പിന്റെ ഈ പുതിയ സ്വകാര്യതാ ഫീച്ചർ.


എങ്ങനെ റിസർവ് ചെയ്യാം?


ഘട്ടംഘട്ടമായാണ് ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. നിലവിൽ ഈ സൗകര്യം ലഭ്യമായിട്ടുള്ളവർക്ക് താഴെ പറയുന്ന രീതിയിൽ യൂസർനെയിം റിസർവ് ചെയ്യാം:


വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുക.


ആപ്പിലെ Settings > Account > Username എന്ന ക്രമത്തിൽ പ്രവേശിക്കുക.


അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം ടൈപ്പ് ചെയ്ത് റിസർവ് ചെയ്യാം.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home