സോഷ്യൽ മീഡിയ പിടിച്ചടക്കാൻ ട്രംപ്, ടിക് ടോക്കിൽ അമേരിക്കൻ പങ്കാളിത്തം

വാഷിങ്ടൺ: ജനപ്രിയ സോഷ്യൽ വീഡിയോ മാധ്യമമായ ടിക് ടോക്കിന്റെ അമേരിക്കൻ യൂണിറ്റിൽ മൂന്ന് അമേരിക്കൻ നിക്ഷേപകർക്ക് പ്രവേശനം. തങ്ങളുടെ യുഎസ് ബിസിനസ്സ് വിൽക്കുന്നതിനുള്ള കരാറിൽ ടിക് ടോക്ക് ഒപ്പുവച്ചു. ഒറാക്കിൾ, സിൽവർലേക്ക്, എംജിഎക്‌സ് എന്നീ സോഷ്യൽ മീഡിയ കമ്പനികൾക്കാണ് ഇതു പ്രകാരം പങ്കാളിത്തം ലഭിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്ന കമ്പനികളിലേക്ക് അമേരിക്കൻ കമ്പനികളെ എത്തിക്കുക എന്ന സമ്മർദ്ദ തന്ത്രത്തിന് വിവിധ തലങ്ങളിൽ ട്രംപ് ഭരണ കൂടം പിന്തുണ നൽകിയിരുന്നു.
കരാർ പ്രകാരം പുതിയ ടിക് ടോക്ക് യുഎസ് സംയുക്ത സംരംഭത്തിന്റെ പകുതി നിക്ഷേപകരുടെ ഒരു കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലായിരിക്കും. അവയിൽ ഒറാക്കിൾ, സിൽവർ ലേക്ക്, എംജിഎക്‌സ് എന്നിവയ്ക്ക് 15 ശതമാനം ഓഹരി ഉണ്ടായിരിക്കും. മറ്റൊരു 30.1 ശതമാനം നിലവിലുള്ള ബൈറ്റ്ഡാൻസ് നിക്ഷേപകരുടെ അഫിലിയേറ്റുകളുടെ കൈവശമായിരിക്കും. 19.9 ശതമാനം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിൽ തുടരും.
യുഎസ് സംരംഭത്തിന് പുതിയ, ഏഴ് അംഗങ്ങളുള്ള ഭൂരിപക്ഷ-അമേരിക്കൻ ഡയറക്ടർ ബോർഡ് ഉണ്ടായിരിക്കുമെന്നും മെമ്മോയിൽ പറയുന്നു. ഇത് 'അമേരിക്കക്കാരുടെ ഡാറ്റയും യുഎസ് ദേശീയ സുരക്ഷയും സംരക്ഷിക്കുന്ന' നിബന്ധനകൾക്കും വിധേയമായിരിക്കും എന്നും നിബന്ധനയുണ്ട്.
വർഷങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന്റെ അവസാനമാണ് ഈ കരാർ.
ചൈനയുടെ ബൈറ്റ്ഡാൻസിന് പകരം പുതിയ ഉടമയെ കണ്ടെത്തിയില്ലെങ്കിൽ യുഎസിൽ ടിക് ടോക്കിനെ നിരോധിക്കുന്ന ഒരു നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. ടിക് ടോക്ക് ഇടക്കാലത്ത് നിർത്തി എങ്കിലും ഡൊണാൾഡ് ട്രംപ് ഭരണകൂടം കമ്പനി വിൽക്കുന്നതിനുള്ള ഒരു കരാറിലെത്താൻ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്പനികൾക്ക് പങ്കാളിത്തം ഉറപ്പാക്കാനുള്ള നിയമ നീക്കങ്ങൾ നടത്തി.










0 comments