18 ഉള്‍പ്പെടെ മൂന്ന് മോഡലുകള്‍; പുതിയ ഐഫോണുകൾ അവതരിപ്പിക്കാന്‍ ആപ്പിൾ

ന്യൂയോർക്ക് : 2027 മാർച്ചിൽ മൂന്ന് പുതിയ ഐഫോണുകൾ ആപ്പിൾ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഐഫോൺ 18, ഐഫോൺ 18ഇ, സെക്കൻഡ് ജെനറേഷൻ ഐഫോൺ എയർ 2 എന്നിവയുൾപ്പെടെ മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ലോഞ്ച് നടക്കും.
2026 സെപ്തംബറിൽ തന്നെ ആപ്പിൾ അതിന്റെ പ്രീമിയം ഐഫോൺ ലൈനപ്പ് പുറത്തിറക്കിയിരുന്നു. ലോഞ്ചിൽ പ്രോ മോഡലുകൾക്കും ആദ്യ ഫോൾഡബിൾ ഐഫോണായ ഐഫോൺ ഡ്യുവോയ്ക്കും മാത്രമായിരിക്കും ആപ്പിൾ പ്രാധാന്യം നൽകുകയെന്നാണ് റിപ്പോർട്ടുകൾ.
പ്രത്യേകതകൾ
6.3 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയായിരിക്കും ഐഫോൺ 18ൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. 1.5കെ റെസല്യൂഷനും 120 ഹെർട്സ് പ്രോമോഷൻ റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാം. ഐഫോൺ 18ഇലായിരിക്കും കൂടുതൽ പ്രകടമായ മാറ്റങ്ങളുണ്ടാവുക. താങ്ങാനാകുന്ന വിലയാകുമുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എ20 ചിപ്പ് തന്നെയായിരിക്കും ഫോണിൽ നൽകിയേക്കുക. 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും 60 ഹെർട്സ് റിഫ്രഷ് റേറ്റും തുടർന്നേക്കും.








0 comments