ഐഫോൺ 17 വാങ്ങാൻ തിക്കും തിരക്കും; ഒടുവിൽ കൂട്ടത്തല്ല്

മുംബൈ: പുതുതായിറങ്ങിയ ഐ ഫോൺ 17 വാങ്ങാൻ തിക്കും തിരക്കും കൂട്ടത്തല്ലും. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ആപ്പിൾ സ്റ്റോറിന് പുറത്ത് ഫോൺ വാങ്ങാൻ വന്നവരുടെ കൂട്ടത്തല്ലുണ്ടായത്. ആപ്പിളിന്റെ പുതിയ ഐ ഫോൺ 17, ഐഫോൺ എയർ, ഐ ഫോൺ 17 പ്രോ, ഐ ഫോൺ 17 പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ ഇന്ന് മുതൽ വില്പന ആരംഭിച്ചിട്ടുണ്ട്. വലിയ സ്വീകാര്യത നേടിയ ഐ ഫോൺ 17 ന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം. സെപ്റ്റംബർ 12 ന് ആരംഭിച്ച പ്രീ ഓർഡറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നതെന്നും വ്യാപാരികൾ പറയുന്നു.
ഫോൺ വാങ്ങാനെത്തിയവർ പുലർച്ചെ അഞ്ച് മണിമുതൽ കാത്തുനിൽക്കുകയാണ്. അതിനിടയിൽ സെക്യൂരിറ്റികൾ കാര്യക്ഷമമായി ഇടപെടാത്തത് തിക്കും തിരക്കും കൂട്ടാനിടയായി. തുടർന്ന് ഇത് സംഘർഷത്തിലേക്കും കൂട്ടത്തല്ലിലേക്കും കടന്നു. രാജ്യത്തെ വിവിധ ഇടങ്ങളിലെയും ആപ്പിൾ സ്റ്റോറുകളിലും ഇത് തന്നെയാണ് അവസ്ഥ. മെട്രോ സിറ്റികളായ ഡൽഹിയിലെയും ബംഗളുരുവിലെയും ഔട്ട്ലറ്റുകളിലും ഐ ഫോൺ 17 വാങ്ങാൻ വൻ ജനാവലിയാണ് കണ്ടത്.









0 comments