ad
Deshabhimani

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ പ്രഖ്യാപിച്ച് റിലയൻസ്

data
വെബ് ഡെസ്ക്

Published on Apr 28, 2026, 03:25 PM | 1 min read

വിശാഖപട്ടണം: രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ പദ്ധതിയുമായി റിലയൻസ്. ആന്ധ്രയിലെ വിശാഖപട്ടണത്ത് 1.6ലക്ഷം കോടിയുടെ പദ്ധതിയാണ്. ആന്ധ്രയിൽതന്നെ ഗൂഗിൾ സ്ഥാപിക്കുന്ന ഒരു ജിഗാവാട്ട് ഡാറ്റ സെന്ററിനേക്കാൾ വലുതായിരിക്കും ഇതന്നാണ് പ്രഖ്യാപനം. 1.5ജിഗാവാട്ട് ശേഷി അവകാശപ്പെടുന്ന കൂറ്റൻ പദ്ധതിയാണ്.


രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുക. വിശാഖപട്ടണത്തെ പൊളിപ്പള്ളി ഗ്രാമത്തിൽ500ജിഗാവാട്ട് ഡാറ്റാ സെന്റർ സ്ഥാപിക്കും. 2028ഒക്ടോബറോടെ പ്രവർത്തനം ആരംഭിക്കും. ഇതിനായി 300ഏക്കർ ഭൂമി വേണ്ടിവരും. രണ്ടാം ഘട്ടം ഭോഗാപുരം ഈസ്റ്റ്,വെസ്റ്റ് മേഖലകളിലായി ഒരു ജിഗാവാട്ട് ശേഷി കൂടി കൂട്ടിച്ചേര്‍ക്കും. 2030-ഓടെ ഈ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിനായി635ഏക്കർ ഭൂമി ആവശ്യമായി വരും.


ഡാറ്റാ സെന്റർ ക്ലസ്റ്ററിനായി ഏകദേശം 1.08ലക്ഷം കോടി രൂപ നിക്ഷേപിക്കും. അനുബന്ധമായി സൗര ഊർജ പദ്ധതിക്കായി51,300കോടിയും ചെലവഴിക്കും. 1,016ഏക്കർ സ്ഥലത്താവും ഇത്. ഡാറ്റാ സെന്ററുകളുടെ വൻതോതിലുള്ള ഊർജ ആവശ്യം നിറവേറ്റുക സൗരോർജ പദ്ധതി വഴിയാവും.


9,000മെഗാവാട്ട്-പീക്ക് (MW-peak)ഡിസി പാനൽ ശേഷിയുള്ള സോളാർ പ്രോജക്റ്റാണ്.പരമാവധി 6,600മെഗാവാട്ട് കറന്റ് ഉത്പാദിപ്പിക്കും എന്നും കമ്പനി പറയുന്നു.


ഗൂഗിളിന്റെ നേതൃത്വത്തിലുള്ള വമ്പൻ എഐ (Artificial Intelligence) ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം ആന്ധ്രാപ്രദേശിലെ തർലുവാഡയിൽ നടന്നതിന് പിന്നാലെയാണ് റിലയൻസിന്റെ പ്രഖ്യാപനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ (2026-2030) ഏകദേശം 15 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) ആണ് ഗൂഗിൾ നിക്ഷേപിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home