ad
Deshabhimani

ഇനി ചോദ്യങ്ങൾക്കെല്ലാം ഫ്രീ ഉത്തരം; പ്രഖ്യാപനവുമായി ചാറ്റ്ജിപിടി

Chatgpt.jpg
വെബ് ഡെസ്ക്

Published on Oct 28, 2025, 06:25 PM | 1 min read

ഒരു വർഷത്തേക്ക് ചാറ്റ് ജിപിടിയുടെ സബ്സ്ക്രിപ്ഷൻ ഉള്ള വേർഷനായ ചാറ്റ്ജിപിടിഗോ ഇന്ത്യക്കാർക്ക് സൗജന്യമായി നൽകി ഓപ്പൺ എഐ. ലോകത്ത് ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി എന്ന നിലയിൽ ഇന്ത്യക്കാർക്കുള്ള സമ്മാനമായാണ് കമ്പനി ഈ ഓഫർ അവതരിപ്പിക്കുന്നത്.


നവംബർ 4 മുതൽ ഈ സൗജന്യ ഓഫർ പ്രാബല്യത്തിൽ വരും. ഓപ്പൺഎഐയുടെ ആദ്യത്തെ 'ഡെവ്‌ഡെ എക്‌സ്‌ചേഞ്ച്' പരിപാടി നടക്കുന്ന അതേ ദിവസം തന്നെയാണ് ഈ പ്രഖ്യാപനവും. നവംബർ 4-ന് കമ്പനി പറയുന്ന സമയപരിധിക്കുള്ളിൽ ചാറ്റ്ജിപിടിയിൽ സൈൻ ഇൻ ചെയ്യുന്ന പുതിയ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.


നിലവിൽ ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളവർക്കും ഈ സൗജന്യം ലഭിക്കുന്നതാണ്. തങ്ങളുടെ ഉൽപ്പന്നം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡന്റ് നിക്ക് ടുർലേ പറഞ്ഞു.


ഓഗസ്റ്റിൽ ചാറ്റ്ജിപിടി ഗോ ലോഞ്ച് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം കുതിച്ചുയർന്നിരുന്നു. മെച്ചപ്പെട്ട ഫീച്ചറുകളും ടൂളുകളും ഉൾപ്പെടുന്ന ചാറ്റ്ജിപിടി ഗോയുടെ സൗജന്യ ലഭ്യത രാജ്യത്തെ എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകുമെന്നാണ് വിലയിരുത്തൽ. ഈ ഓഫർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഓപ്പൺഎഐ പുറത്തുവിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home