പുത്തൻ ഐഫോണിനായി ആരാധകർ: ആപ്പിൾ സ്റ്റോറുകളിൽ വൻ ജനതിരക്ക്

ന്യൂഡൽഹി: ഐഫോണിന്റെ പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറങ്ങിയതിന് പിന്നാലെ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകളിൽ വൻ ജനതിരക്ക്. ഡൽഹി, മുംബൈ, ബെംഗളൂരു സ്റ്റോറുകളിൽ ഐഫോൺ 17 എത്തിയതോടെ അർദ്ധരാത്രി മുതൽ വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്. ബെംഗളൂരുവിൽ ഫോൺ വാങ്ങുന്നതിനായി ആളുകൾ തിരക്ക് കൂട്ടുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. ഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റിവാക്ക് മാളിന് പുറത്ത് ആപ്പിൾ വാങ്ങുന്നവരുടെ നീണ്ട ക്യൂകൾ രൂപപ്പെട്ടു.
അർദ്ധരാത്രി മുതൽ ലൈനുകൾ രൂപപ്പെടാൻ തുടങ്ങി. മുംബൈയിലെ ബികെസി ജിയോ സെന്ററിലെ ആപ്പിൾ സ്റ്റോറിന് പുറത്ത് സംഘർഷമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു പ്രശ്നം പരിഹരിച്ചു. ഐഫോൺ 17 സീരീസിന്റെ വില 82,900 മുതൽ 2,29,900 രൂപ വരെയാണ്. ആപ്പിളിന്റെ റീട്ടെയിൽ പങ്കാളികളും വിതരണക്കാരും ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളുമായി രംഗത്തെത്തി. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസുകൾ, ദീർഘകാല ഇഎംഐ പ്ലാനുകൾ എന്നിവയുൾപ്പെടെ നിരവധി ലോഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments