ad
Deshabhimani

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; മെയ് മാസത്തോടെ എണ്ണായിരത്തോളം പേർക്ക് ജോലി നഷ്ടമാകും

Meta.jpg
വെബ് ഡെസ്ക്

Published on Apr 18, 2026, 08:21 AM | 1 min read

മെൻലോ പാർക്ക്: ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും മാതൃകമ്പനിയായ മെറ്റ വീണ്ടും വൻതോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നു. മെയ് 20-ഓടെ ആഗോളതലത്തിലുള്ള തങ്ങളുടെ ജീവനക്കാരിൽ പത്ത് ശതമാനത്തോളം പേരെ ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം.


ഏകദേശം 8,000 ജീവനക്കാരെ ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൻ്റെ ഭാഗമായാണ് ഈ പുനഃസംഘടന. സിഇഒ മാർക്ക് സക്കർബർഗിൻ്റെ പുതിയ നയങ്ങൾ പ്രകാരം കമ്പനിയെ കൂടുതൽ എ ഐ കേന്ദ്രീകൃതമാക്കാനാണ് ലക്ഷ്യമിടുന്നത്.


ഇതിനായി നൂറുകണക്കിന് കോടി ഡോളറാണ് സക്കർബർഗ് എഐ സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നത്. ഇതേത്തുടർന്ന് നിലവിലുള്ള പല തസ്തികകളും ആവശ്യമില്ലാതാകുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു.


കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെറ്റ നടപ്പിലാക്കി വരുന്ന 'ഇയർ ഓഫ് എഫിഷ്യൻസി'യുടെ തുടർച്ചയായാണ് ഈ നീക്കം. 2022-2023 കാലയളവിൽ ഏകദേശം 21,000 ജീവനക്കാരെ മേറ്റ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇത്തവണ സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഉപരിയായി, എഐ അടിസ്ഥാനമാക്കിയുള്ള തൊഴിൽ രീതികളിലേക്ക് മാറുന്നതാണ് പിരിച്ചുവിടലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


പത്ത് ശതമാനം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. 2026-ൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. അമേരിക്കൻ ടെക് കമ്പനികളായ ആമസോൺ, ഒറാക്കിൾ തുടങ്ങിയവരും സമാനമായ രീതിയിൽ എഐ നിക്ഷേപങ്ങൾക്കായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്.


ഈ വർഷം മാത്രം സാങ്കേതിക മേഖലയിൽ 73,000-ത്തിലധികം പേർക്ക് ജോലി നഷ്ടമായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ ലാഭമുണ്ടാക്കുന്ന തുക എഐ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഉപയോഗിക്കാനാണ് മെറ്റയുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home