ad
Deshabhimani

ഐഎസ്ആർഒയുടെ പുതുവത്സര ദൗത്യം 12 ന്

pslv c 6
വെബ് ഡെസ്ക്

Published on Jan 07, 2026, 12:15 PM | 1 min read

ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ പുതുവത്സരത്തിലെ ആദ്യ വിക്ഷേപണത്തിന് ഒരുങ്ങുന്നു.. ജനുവരി 12-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV-C62 പുതിയ ദൗത്യവുമായി കുതിച്ചുയരും.


ഈ ദൗത്യത്തിന്റെ പ്രധാന പേലോഡ് EOS-N1 എന്ന ഇമേജിംഗ് ഉപഗ്രഹമാണ്. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡഒയ്ക്ക് വേണ്ടിയാണ് ഈ ഉപഗ്രഹം അയക്കുന്നത്.  രാജ്യത്തിന്റെ സുരക്ഷാ–നിരീക്ഷണ ശേഷികൾ വർധിപ്പിക്കുന്നതിന്റെ ഭാഗമാണ്.


റോക്കറ്റിനൊപ്പം സ്പെയിനിലെ ഒരു സ്റ്റാർട്ടപ്പ് വികസിപ്പിച്ച ‘കെസ്ട്രൽ ഇൻഷിയൽ ഡെമൺസ്ട്രേറ്റർ (KID)’ എന്ന ചെറിയ പ്രോബും വിക്ഷേപിക്കുന്നുണ്ട്. ഇത് PS-4 ഘട്ടത്തിൽ തന്നെ ഘടിപ്പിച്ച നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.


ഇവ കൂടാതെ ഇന്ത്യ, മൗറീഷ്യസ്, ലക്സംബർഗ്, യുഎഇ, സിംഗപ്പൂർ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പുകളും ഗവേഷണ സ്ഥാപനങ്ങളും ഉൾപ്പെടെ ആവശ്യപ്പെട്ട 17 വാണിജ്യ പേലോഡുകളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


പൊതുജനങ്ങൾക്ക് വിക്ഷേപണം നേരിൽ കാണുന്നതിനായി ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ പുതിയതായി സൗകര്യം ഒരുക്കിയിട്ടുണ്ട്. lvg.shar.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം എത്താം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home