ad
Deshabhimani

ഇൻസ്റ്റാഗ്രാം ഡൗണായി, പ്രശ്നം നേരിട്ടത് ബുധനാഴ്ച രാത്രി യുഎസിൽ

instagram
വെബ് ഡെസ്ക്

Published on Feb 05, 2026, 10:40 AM | 1 min read

വാഷിങ്ടൺ:യുഎസിൽ ഇൻസ്റ്റാഗ്രാം നിശ്ചലമായി. ട്രാക്കിംഗ് വെബ്‌സൈറ്റായ Downdetector.comറിപ്പോര്‍ട് പ്രകാരം ബുധനാഴ്ച രാത്രിയിലാണ് പ്രശ്നം ഉണ്ടായത്.


പതിനായിരത്തിലധികം പരാതികൾ മെറ്റയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. മെറ്റാ പ്ലാറ്റ്‌ഫോമിലെ ഇതര സോഷ്യൽ മീഡിയ രൂപങ്ങൾക്ക് ഒന്നിനും പ്രശ്നം ഉണ്ടായിട്ടില്ല.


മറ്റ് രാജ്യങ്ങളിൽ എവിടെയും ഇതുവരെ പരാതി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം രൂപീകരിച്ച മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് ടീം നിർമ്മിച്ച എ ഐ മോഡലുകൾ അടുത്തിടെ വിന്യസിച്ചിരുന്നു.


നിരവധി സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ സംയോജിപ്പിച്ച് തകരാറുകൾ ട്രാക്ക് ചെയ്യുന്നത് തുടരുന്നതായി ഡൗൺഡിറ്റക്ടർ പറയുന്നു.


മെറ്റയുടെ എഐ മേഖല ശക്തിപ്പെടുത്തുന്നതിനായി പുതിയ ലാബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉയർന്ന ഓഫറുകൾ നൽകി ഇതര സ്ഥാപനങ്ങളിൽ നിന്നും പ്രതിഭകളെ വേട്ടയാടുന്നത് വലിയ പരാതി ഉയര്‍ത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home