ഇനിമുതൽ 'കേരളം മെട്രോ'; പേരുമാറ്റാൻ ശുപാർശ നൽകി കെഎംആർഎൽ

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റി 'കേരളം മെട്രോ' എന്നാക്കാൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബെഹ്‌റ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിനുശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അനുമതി കൂടി തേടിയ ശേഷമായിരിക്കും തീരുമാനം.
മുൻപ് സമാനമായ രീതിയിൽ നാഗ്പുർ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും ലഖ്നൗ മെട്രോ 'ഉത്തർപ്രദേശ് മെട്രോ' ആയും അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മാതൃക ഉൾക്കൊണ്ടാണ് കേരളത്തിലും പെരുമാറ്റത്തിനൊരുങ്ങുന്നത്. നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സംസ്ഥാനത്തൊട്ടാകെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിന്റെ മുഖമുദ്ര കൂടിയായ കൊച്ചി മെട്രോയുടെ പെരുമാറ്റണം എന്നാണ് കെഎംആർഎലിന്റെ ആവശ്യം. കമ്പനിയുടെ നിലവിലുള്ള കരാറുകൾ, സ്വത്തുക്കൾ, ജീവനക്കാർ എന്നിവയ്ക്ക് പെരുമാറ്റുന്നതിലൂടെ യാതൊരു മാറ്റവും സംഭവിക്കില്ലെന്നും ഇത് ഔദ്യോഗിക രേഖകളിലെ ഒരു മാറ്റമായി തുടരുമെന്നും കെഎംആർഎൽ അറിയിച്ചു.









0 comments