ad
Deshabhimani

വരാനിരിക്കുന്നത് ആദ്യത്തെ കടലാസ് രഹിത സെൻസസ്

census
വെബ് ഡെസ്ക്

Published on Feb 26, 2026, 12:34 PM | 1 min read

ന്ത്യയുടെ പതിനാറാമത് സെൻസസ് നടപടികൾ പൂര്‍ണ്ണമായും ഡിജിറ്റൽ ആവും. സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS)എന്ന അത്യാധുനിക പോർട്ടൽ വഴിയാണ് നിര്‍വ്വഹണം. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഏറെ വൈകിയാണ് ആരംഭിക്കുന്നത്. കോവിഡ്-19പാൻഡെമിക് കാരണം പറഞ്ഞാണ് അവസാന ഘട്ടത്തിലും നീട്ടിക്കൊണ്ട് പോയത്.


ഒന്നാം ഘട്ടം (ഹൗസ്‌ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും):

2026ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ.കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടിക തയ്യാറാക്കലാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.ഇതിനായി 33ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.
ണ്ടാം ഘട്ടം (ജനസംഖ്യാ കണക്കെടുപ്പ് - PE):

2027ഫെബ്രുവരിയിൽ നടക്കും.


പ്രത്യേകതകൾ

  • കടലാസ് അപേക്ഷകൾക്ക് പകരം കൈമാറാവുന്ന ഡിജിറ്റൽ ഉപകരണങ്ങൾ (Handheld devices)ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.

  • സെൻസസ് പ്രവർത്തനങ്ങളുടെ ഏകോപനം,ഉദ്യോഗസ്ഥരുടെ നിയമനം,പരിശീലനം,തത്സമയ നിരീക്ഷണം എന്നിവ CMMS പോർട്ടൽ വഴി നിർവഹിക്കും.

  • പൗരന്മാർക്ക് സ്വന്തം നിലയിൽ വിവരങ്ങൾ പോർട്ടൽ വഴി രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി ഈ സെൻസസിൽ ഉണ്ടാകും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

  • സെൻസസ് പ്രവർത്തനങ്ങൾക്കായി 11,718കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

  • ജിയോ ടാഗിംഗ് (Geo-tagging):വീടുകളുടെയും വാർഡുകളുടെയും അതിരുകൾ കൃത്യമായി നിശ്ചയിക്കാൻ വെബ് അധിഷ്ഠിത മാപ്പിംഗ് ടൂളുകൾ ഉപയോഗിക്കും.

  • ഫീൽഡ് ഉദ്യോഗസ്ഥർ:ഏകദേശം 32ലക്ഷം എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഈ പ്രക്രിയയിൽ പങ്കാളികളാകും.ഇവർക്ക് റോൾ അടിസ്ഥാനമാക്കിയുള്ള ആക്‌സസ് (Role-based access)നൽകും.

  • ഹൗസ്‌ലിസ്റ്റിംഗ് ബ്ലോക്ക് (HLB):സാധാരണ ജനവാസ മേഖലകളിൽ 700-800ജനസംഖ്യയ്ക്ക് ഒരു ബ്ലോക്ക് എന്ന നിലയിൽ തിരിക്കും.

  • ജനസാന്ദ്രത കുറഞ്ഞ മേഖലകൾ:കുറഞ്ഞത് 300വീടുകളെങ്കിലും ഉൾപ്പെടുത്തി ഒരു ബ്ലോക്ക് രൂപീകരിക്കും. ഡാറ്റാ കളക്ഷൻ ഏളുപ്പമാക്കാനാണ് ഈ വേര്‍തിരിവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home