'എന്തിനാ വിളിക്കുന്നത്?' അപിരിചിത കോളുകൾ എന്തിനെന്ന് ഇനി ഐഫോണിനെ ബോധിപ്പിക്കണം

അപരിചിത കോളുകൾ തടയാനുള്ള പുതിയ ഫീച്ചറുമായി ഐഫോൺ. സ്പാം കോളുകൾ മനസിലാക്കി പറയുന്ന ഫീച്ചർ നിലവിൽ എല്ലാ ഫോണുകളിലും ലഭിക്കും. എന്നാൽ സ്പാം കോളുകൾ മാത്രമല്ല, സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് കാൾ വന്നാലും തിരിച്ചറിയുന്ന ഫീച്ചറാണ് ഇപ്പോൾ മുന്നോട്ടുവയ്ക്കാൻ പോകുന്നത്.
ഇനി സ്പാം കോൾ ആണ് വരുന്നതെങ്കിൽ അത് ഉപയോക്താവിന്റെ മുന്നിലേക്കെത്തുക പോലുമില്ല. ഇത് ഒരു നിർബന്ധിത ഫീച്ചറല്ല. ഉപയോക്താവിന് ആവശ്യമെങ്കിൽ മാത്രം ഈ ഫീച്ചർ പ്രാപ്തമാക്കിയാൽ മതി. 'കാൾ സ്ക്രീനിംഗ്' എന്ന ഓപ്ഷൻ അപരിചിതരുടെ കോളുകൾ തിരിച്ചറിഞ്ഞ് അത് അനാവശ്യമാണെങ്കിൽ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നതരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
അപരിചിതരുടെ നമ്പറിൽ നിന്ന് വരുന്ന കോളുകൾ ഐഫോൺ തന്നെ എടുത്ത് എന്തിനുള്ള കോളാണ് എന്ന് തിരക്കും. കാരണം ബോധിപ്പിച്ച ശേഷം മാത്രമേ ആ കോൾ നിങ്ങൾക്ക് മുന്നിലെത്തുകയുള്ളു. സ്പാം കാൾ ആണ് വരുന്നതെങ്കിൽ അതിനു ഈ സ്ക്രീനിംഗ് കടക്കാൻ പോലും കഴിയില്ല.
അറിയുന്ന ആളുകൾ തന്നെ അപരിചിതമായ ഒരു നമ്പറിൽ നിന്ന് വിളിച്ചാൽ ഐഫോൺ ആ കാൾ നിങ്ങൾക്ക് മുന്നിലെത്തിക്കും, കാരണം ബോധിപ്പിച്ച ശേഷം കിട്ടുന്ന കാൾ ആയതിനാൽ ആ കാരണം സ്‌ക്രീനിൽ തെളിയുകയും ചെയ്യും. ഫോണിലെ സെറ്റിങ്സിൽ നിന്ന് നിങ്ങൾക്ക് തന്നെ കാൾ സ്ക്രീനിംഗ് ഓൺ ആക്കി ഇടാവുന്നതാണ്.
ഈ ഫീച്ചർ ആവശ്യമില്ലെങ്കിൽ ഓഫ് ആക്കി ഇട്ടാൽ പഴയപടി സ്പാം കോളുകൾ മാത്രം അറിയിക്കുകയും ബാക്കി അപരിചിതമായ കോളുകൾ സ്ക്രീനിംഗ് ഇല്ലാതെ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തുകയും ചെയ്യും.









0 comments