ad
Deshabhimani

സർവം എഐയിൽ വന്‍ നിക്ഷേപം നടത്താനൊരുങ്ങി എച്ച്സിഎൽ

hcl

എച്ച്സിഎൽ | image credit: free press journal

വെബ് ഡെസ്ക്

Published on May 14, 2026, 05:07 PM | 1 min read

ബം​ഗളൂരു : എഐ സ്റ്റാർട്ട്അപ്പായ സർവം എഐയിൽ 150 ബില്ല്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ എച്ച്സിഎൽടെക്.


ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സംരഭമാണ് സർവം എഐ. സർവം എഐയുടെ പുതിത നിക്ഷേപസമാഹരണത്തിന്റെ ഭാഗമായാണ് ഈ തുക വരുന്നത്. 1.5 ബില്ല്യൺ മൂല്യം കണക്കാക്കുന്ന ഈ റൗണ്ടിലൂടെ 300 ബില്ല്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു. 2023ലെ നിക്ഷേപത്തെ അപേക്ഷിച്ച് ഏഴിരട്ടി ഉയർന്ന മൂല്യമാണിത്. നിക്ഷേപം നടക്കുകയാണെങ്കിൽ സമീപകാലത്ത് ഒരു ഇന്ത്യൻ എഐ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകും.


2023 ൽ സ്ഥാപിതമായ സർവം എഐ ഇതിനോടകം തന്നെ രണ്ട് വൻകിട ലാംഗ്വേജ് മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ 10,000 കോടി രൂപയുടെ 'ഇന്ത്യ എഐ മിഷന്റെ' പ്രധാന ഗുണഭോക്താക്കളിൽ ഒന്നായ ഈ സ്റ്റാർട്ടപ്പിന് എൻവിഡിയയുടെ 4,096 എച്ച് 100 ജിപിയു യൂണിറ്റുകൾ ഇതിനകം ലഭ്യമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home