ad
Deshabhimani

കോഡിങ് എഐ രംഗത്ത് ഗൂഗിൾ പിന്നിലെന്ന് സുന്ദർ പിച്ചൈ; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിഇഒ

sundar pichai

സുന്ദർ പിച്ചൈ

വെബ് ഡെസ്ക്

Published on May 30, 2026, 01:01 PM | 1 min read

ന്യൂയോർക്ക്: സാങ്കേതികവിദ്യാലോകത്തെ കുത്തക ഭീമനായ ഗൂഗിൾ ഒരേയൊരു കാര്യത്തിൽ നിലവിൽ എതിരാളികളേക്കാൾ പിന്നിലാണെന്ന് തുറന്നുസമ്മതിച്ച് സിഇഒ സുന്ദർ പിച്ചൈ. നിർമിതബുദ്ധിയാൽ പ്രവർത്തിക്കുന്ന കോഡിങ് ഏജന്റുകളുടെ വികസനത്തിൽ തങ്ങളുടെ മുഖ്യ എതിരാളികളെക്കാൾ മുന്നിലെത്താൻ ഗൂഗിളിന് കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിച്ചൈ വ്യക്തമാക്കിയത്.


ഓട്ടോമേറ്റഡ് പ്രോഗ്രാമിങ് രംഗത്ത് ഗൂഗിൾ പിന്നാക്കം പോയോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി നൽകിയത്. ഡെവലപ്പർമാർക്ക് സങ്കീർണ്ണവും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ സോഫ്റ്റ്‌വെയർ ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ടൂളുകളുമായി ആന്ത്രോപിക് പോലുള്ള എതിരാളികൾ ഏറെ മുന്നിലെത്തിയതായി അദ്ദേഹം സമ്മതിച്ചു.


ജനറൽ ഇന്റലിജൻസ് ഫീച്ചറുകളിൽ ഗൂഗിളിന്റെ എഐ മോഡലുകൾ ഇപ്പോഴും ഏറ്റവും മികച്ചതാണെങ്കിലും, പ്രോഗ്രാമിങ് ടൂളുകളുടെ കാര്യത്തിൽ കമ്പനിക്ക് താത്കാലികമായി ചില തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. നേരിട്ടുള്ള ഉപഭോക്തൃ ഡാറ്റയുടെ അഭാവമാണ് ഏജന്റ് കോഡിങ്ങിൽ ഗൂഗിൾ പിന്നാക്കം പോകാനുള്ള പ്രധാന കാരണം. ആന്ത്രോപിക് പോലുള്ള കമ്പനികൾ ജനപ്രിയ ഇന്റർഫേസുകളിലൂടെ ഡെവലപ്പർ വിപണി നേരത്തെതന്നെ കൈയടക്കിയിരുന്നു.


എന്നാൽ ഈ മേഖലയിൽ മുൻനിരയിലെത്താൻ ഗൂഗിൾ ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ടൂളുകളുമായി ആന്ത്രോപിക് പോലുള്ള എതിരാളികൾ ഏറെ മുന്നിലെത്തികഠിനാധ്വാനം ചെയ്യുകയാണെന്ന് സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു. പുതുതായി പുറത്തിറക്കിയ 'ജെമിനി 3.5 ഫ്‌ളാഷ്' വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ചില മേഖലകളിലെ പോരായ്മകൾ പരിഹരിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. അതേസമയം, ഗൂഗിളിനുള്ളിലെ സാഹചര്യം വ്യത്യസ്തമാണെന്നും കമ്പനിയിലെ എഞ്ചിനീയർമാർ സ്വന്തമായി വികസിപ്പിച്ച 'ആന്റിഗ്രാവിറ്റി 2.0' എന്ന കോഡിങ് എഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home