എ ഐ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് ഓഫറുമായി ഗൂഗിൾ ജമിനി

കാലിഫോർണിയ: എ ഐ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് ഓഫറുകളുമായി ഗൂഗിൾ ജമിനി. ഗൂഗിൾ ജമിനി പ്രോയാണ് വിദ്യാർത്ഥികൾക്കായി ജമിനി പ്രൊ സ്റ്റുഡന്റസ് ഓഫറുകൾ നൽകുന്നത്. 2025 സെപ്റ്റംബർ 30 നുള്ളിൽ സൈൻ അപ്പ് ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ. 18 വയസിന് മുകളിൽ പ്രായമുള്ള ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് 2026 ജൂൺ 30 വരെ ഗൂഗിൾ എ ഐ പ്രൊ സൗജന്യമായി ഉപയോഗിക്കാം.
സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ സൗജന്യമായി തന്നെ നിങ്ങളുടെ അസ്സൈന്മെന്റ്, പ്രൊജക്റ്റ് തുടങ്ങിയവ ചെയ്യാൻ എ ഐയുടെ സഹായം തേടാം. പ്രയാസമുള്ള ചോദ്യങ്ങൾക്കും സിലബസ് സംബന്ധമായ സംശയങ്ങൾക്കും എ ഐയെ സമീപിക്കാവുന്നതാണ്. ഓഫർ അവസാനിക്കുന്ന സമയത്ത് സബ്സ്ക്രിപ്ഷൻ പുതുക്കണോ വേണ്ടേ എന്ന് ചോദിക്കുന്ന മെയിലുകളും ഗൂഗിൾ നിങ്ങൾക്ക് അയക്കും. അതാത് യൂണിവേഴ്സിറ്റി ഐടി അഡ്മിനിസ്ട്രേറ്റർമാർ അനുവദിച്ചിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റികളിൽ ഗൂഗിൾ ക്ലാസ്സ്‌റൂം, വർക്ക്സ്‌പേസ് അക്കൗണ്ടുകളിൽ ഇതിനോടകം തന്നെ ഗൂഗിൾ ജമിനി എ ഐ ലഭ്യമായിട്ടുണ്ടാകും.









0 comments