ഡൽഹിയിൽ‌ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പേർക്കും മ​ലി​ന​വാ​യു മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സ​ർ​വേ

delhi pollution
വെബ് ഡെസ്ക്

Published on Nov 28, 2025, 07:58 AM | 1 min read

ന്യൂഡൽഹി: ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ലെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കും മ​ലി​ന​മാ​യ വാ​യു മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. സ്മി​റ്റ​ൻ പ​ൾ​സ്എ​ഐ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 68.3 ശ​ത​മാ​നം പേ​ർ ക​ഴി​ഞ്ഞ വ​ർ​ഷം മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി.


ഡ​ൽ​ഹി, ഗു​രു​ഗ്രാം, നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 4,000 നി​വാ​സി​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. മ​ലി​നീ​ക​ര​ണം മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് മേ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​ച്ചി​ട്ടു​ണ്ട്. 85.3 ശ​ത​മാ​നം പേ​ർ​ക്ക് മ​ലി​നീ​ക​ര​ണം മൂ​ലം ഗാ​ർ​ഹി​ക ചെ​ല​വ് വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.


പ്ര​തി​ക​രി​ച്ച​വ​രി​ൽ 76.4 ശ​ത​മാ​നം പേ​രും പു​റ​ത്തെ സ​മ​യം ഗ​ണ്യ​മാ​യി കു​റ​ച്ച​താ​യും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​മ്പോ​ൾ വീ​ടു​ക​ൾ വെ​ർ​ച്വ​ൽ ജ​യി​ലു​ക​ളാ​ക്കി മാ​റ്റി​യ​താ​യും സ​ർ​വേ അ​വ​കാ​ശ​പ്പെ​ട്ടു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home