ad
Deshabhimani

നിര്‍മിത
ബുദ്ധിയില്‍ ഫാസ്റ്റ്ട്രാക്ക് "മൈൻഡ്'

mynd watch
വെബ് ഡെസ്ക്

Published on Sep 10, 2025, 08:15 AM | 1 min read

വാച്ച് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് പുതിയ നിര്‍മിതബുദ്ധി അധിഷ്ഠിത സ്മാര്‍ട്ട് വാച്ച് "മൈൻഡ്' വിപണിയിലിറക്കി. എഐയുടെ സഹായത്തോടെ വാച്ച് തികച്ചും വ്യക്തിഗതമാക്കുന്നതിനുള്ള സൗകര്യം, ഉപയോക്താവിന്റെ വ്യക്തിത്വം, മാനസികാവസ്ഥ, ഭാവന എന്നിവ പ്രതിഫലിപ്പിക്കാന്‍ സഹായിക്കുന്ന വാച്ച്ഫേസുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ സ്മാര്‍ട്ട് വാച്ച് എത്തുന്നത്.


നിർമിതബുദ്ധി സാങ്കേതികവിദ്യയും സമ്പൂർണ ആരോഗ്യ-ഫിറ്റ്നസ് സ്യൂട്ടും സംയോജിപ്പിച്ചാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍നില തുടങ്ങിയവ അറിയുന്നതിനുള്ള സംവിധാനം, വോയ്‌സ്- എനേബിള്‍ഡ് അസിസ്‌റ്റൻസ്, വേഗമേറിയ യുഎസ്ബി -സി ചാർജിങ്, ഐപി 68 വാട്ടർ, -ഡസ്റ്റ് റെസിസ്റ്റൻസ്, നൂറിലധികം സ്‌പോർട്‌സ് മോഡുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ്ട്രാക്ക് സ്റ്റോര്‍, ടൈറ്റൻ വേൾഡ് ഔട്ട്-ലെറ്റ്, ഈ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. വില: 3999 രൂപ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home