ലോകത്തിൽ ആദ്യത്തെ നിർമ്മിതബുദ്ധി നിർമ്മിത മന്ത്രി; ഡിയേല അധികാരമേറ്റു

രാജ്യത്ത് ഒരു ഡിജിറ്റൽ മന്ത്രിയോ എഐ പ്രധാനമന്ത്രിയോ ഉണ്ടാകുമെന്ന് തങ്ങളുടെ പ്രധാനമന്ത്രി പറഞ്ഞത് അൽബേനിയക്കാർ അത്ര ഗൗരവമായി എടുത്തിരുന്നില്ല. മറ്റ് രാജ്യങ്ങളും ടെക്കി ലോകം തന്നെയും അത് അത്ര കാര്യമാക്കിയില്ല. എന്നാൽ ഭാവി സാധ്യത തള്ളിക്കളയാനും മുതിർന്നില്ല.
പ്രധാനമന്ത്രി എഡ്വിൻ ക്രിസ്റ്റാക് റാമയുടെ വാക്കുകൾ ഒരു വർഷത്തിനകം പ്രാവർത്തികമായി. അൽബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അംഗമാണ് ഇപ്പോൾ ഡിയേല. അതാണ് ഐ ഐ മന്ത്രിയുടെ പേര്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് മന്ത്രിയെ നയിക്കുന്നത് എങ്കിലും അവർ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത കാര്യങ്ങളാണ്. ഡിയേല (Diella) എന്ന വെർച്വൽ മന്ത്രി രാജ്യത്തെ പൊതുഭരണകാര്യങ്ങളും പൊതുചെലവുകളും നിരീക്ഷിക്കും. അഴിമതിക്ക് എതിരെയും അവരുടെ ഡാറ്റാ പവർ പ്രയോജനപ്പെടുത്തും.
സെപ്റ്റംബർ 11 ന് ടിറാനയിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ അസംബ്ലി ചടങ്ങാണ് ഡിയേല പങ്കെടുത്ത ആദ്യ പൊതുപരിപാടി. അവിടെയാണ് എഐ മന്ത്രിയെ അവതരിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് കാലമായി ഡിയേലയ്ക്ക് ഭരണകാര്യങ്ങളിൽ പരിചയവും പരിശീലനവും ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ ഡിജിറ്റൽ പോർട്ടലുകൾ വഴി പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകിവരുന്ന പ്രവർത്തന രംഗത്തായിരുന്നു. അവരങ്ങിനെ ജനകീയ സമ്മതിയും നേടിയിട്ടുണ്ട്.
സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന എല്ലാ ടെൻഡറുകളും അവയിലെ ചെലവുകളും ഡിയേലയുടെ വകുപ്പിന്റെ പരിധിയിലാണ്. കമ്പനികളുടെ യോഗ്യത അന്വേഷിച്ച് വേർതിരിക്കുന്നതും ചുമതലയിലുണ്ട്. തത്ക്കാലം ഈ മന്ത്രിക്ക് വണ്ടിയും അകമ്പടികളും പ്രതിഫവും ഒന്നുമില്ല.
ഈ രംഗത്ത് ആദ്യ ചുവട് വെച്ചത് ഉക്രെയിനാണ്. കഴിഞ്ഞ മെയ് മാസത്തിൽ, വിദേശകാര്യ വിഷയങ്ങളിൽ അപ്‌ഡേറ്റുകൾ നൽകുന്ന AI-ജനറേറ്റഡ് വക്താവായ "വിക്ടോറിയ ഷി യെ" ഉക്രെയ്ൻ ഔദ്യോഗിക ചുമതല നൽകി പുറത്തിറക്കി.

വർഷങ്ങളായി ജനസേവനത്തിലൂടെ വളർന്നു
നാഷണൽ ഏജൻസി ഫോർ ഇൻഫർമേഷൻ സൊസൈറ്റി ഓഫ് അൽബേനിയ (AKSHI) വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനമാണ്. ഡിയേല എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. 2025 ജനുവരിയിൽ ഇ-അൽബേനിയ പ്ലാറ്റ്‌ഫോമിൽ വെർച്വൽ അസിസ്റ്റന്റായി ഇത് അവതരിപ്പക്കപ്പെട്ടു.
പൗരന്മാർക്ക് ടെക്സ്റ്റ്, വോയ്‌സ് ഇന്ററാക്ഷൻ പിന്തുണ നൽകുന്നതിനായി AKSHI യുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയാണ് ഡിയെല്ലയെ പിന്തുണച്ചത്. പരമ്പരാഗത അൽബേനിയൻ വസ്ത്രത്തിൽ ആനിമേറ്റഡ് അവതാർ പ്രതിനിധീകരിക്കുന്ന സിസ്റ്റമാണിത്.
2025 സെപ്റ്റംബറോടെ, 36,600-ലധികം രേഖകളും ഏകദേശം 1,000 സേവനങ്ങളും ഡിയേല കൈകാര്യം ചെയ്തിട്ടുണ്ട്. ഇവയെല്ലാം പൊതു ജനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.
അൽബേനിയൻ നടി അനില ബിഷയുമായാണ് അവതാറിന്റെ രൂപ സാദൃശ്യം. പൗരന്മാർക്കും ബിസിനസുകൾക്കും വിപുലമായ ഓൺലൈൻ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളിലേക്ക് പ്രവേശനം നൽകുന്ന അൽബേനിയൻ സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ഇ-അൽബേനിയ പോർട്ടലിന്റെ ഭാഗമായി ഡിയെല്ല തുടക്കമിട്ടു.

ഔദ്യോഗിക അംഗീകാരത്തോടെയാണ് ഇപ്പോൾ മന്ത്രി പദവിയിൽ എത്തിയിരിക്കുന്നത്. AI മന്ത്രിയെ സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി എഡി റാമയെ അധികാരപ്പെടുത്തി പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ച ശേഷമാണ് നിയമനം.
അൽബേനിയയ്ക്ക്
അഴിമതി ഇല്ലാതാക്കണം
പൊതു ടെൻഡറുകൾ “100 ശതമാനം അഴിമതിയില്ലാത്തതും ടെൻഡർ നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ പൊതു ഫണ്ടും 100 ശതമാനം വായിക്കാൻ കഴിയുന്നതുമായ” ഒരു രാജ്യമായിരിക്കും അൽബേനിയ എന്നാണ് വ്യാഴാഴ്ച ടിറാനയിൽ നടന്ന സോഷ്യലിസ്റ്റ് പാർട്ടി അസംബ്ലിയിൽ പ്രധാനമന്ത്രി റാമ പ്രഖ്യാപിച്ചത്.
“ഇത് സയൻസ് ഫിക്ഷനല്ല, മറിച്ച് ഡിയേലയുടെ കടമയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
2030 ഓടെ യൂറോപ്യൻ യൂണിയൻ ബ്ലോക്കിൽ ചേരാനുള്ള ടിക്കറ്റുമായി അഴിമതിക്ക് എതിരായ പോരാട്ടം പ്രഖ്യാപിച്ചിരിക്കയാണ് റാമ. യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്ന 2.8 ദശലക്ഷം ജനങ്ങളുള്ള ബാൾക്കൻ രാജ്യത്ത് ടെൻഡറുകൾ നൽകുന്നത് വളരെക്കാലമായി അഴിമതി ആരോപണത്തിന് വിധേയമാണ്.
അൽബേനിയയുടെ യൂറോപ്യൻ യൂണിയൻ ബ്ലോക്കിൽ ചേരാനുള്ള ശ്രമത്തിന് തടസമായി അഴിമതി ഒരു പ്രധാന ഘടകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഡിയേലയ്ക്ക് വിമർശകരും
ഡെമോക്രാറ്റുകളുടെ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ഗാസ്‌മെൻഡ് ബർധി ഡിയേലയുടെ മന്ത്രി പദവി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
“പ്രധാനമന്ത്രിയുടെ കോമാളിത്തരങ്ങൾ അൽബേനിയൻ സംസ്ഥാനത്തിന്റെ നിയമപരമായ നടപടികളാക്കി മാറ്റാൻ കഴിയില്ല,” എന്നും
ഡീലയ്ക്ക് എന്ത് തരം മനുഷ്യ മേൽനോട്ടം ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ചോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചാൽ എന്ത് ചെയ്യാൻ കഴിയുമെന്നോ വിശദീകരിക്കണം എന്നും ആവശ്യപ്പെട്ടു.









0 comments