പുതിയ സൈബര്‍ സെക്യൂരിറ്റി ശ്രേണിയുമായി ക്വിക് ഹീല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2020, 11:23 PM | 0 min read


കൊച്ചി
സൈബർ സെക്യൂരിറ്റി, ഡാറ്റാ പ്രൊട്ടക്‌ഷൻ സേവന ദാതാക്കളായ ക്വിക് ഹീൽ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. ഇവ പേഴ്‌സണൽ ഡാറ്റയുടെയും ഡിജിറ്റൽ ഐഡന്റിറ്റിയുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതും സ്വകാര്യതയ്ക്കും സംരക്ഷണത്തിനും ഊന്നൽ നൽകുന്നതുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ശ്രേണിയിലെ പുതിയ ആന്റിട്രാക്കർ സംവിധാനം  വെബ് ഹിസ്റ്ററി, വ്യക്തിപരമായ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട്, നിക്ഷേപം, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് ക്വിക് ഹീലിന്റെ പേരന്റൽ കൺട്രോൾ, വൈ-ഫൈ സ്‌കാനർ, ഗെയിം ബൂസ്റ്റർ എന്നിവയും പുതിയ ശ്രേണിയിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് www.quickheal.co.in



deshabhimani section

Related News

View More
0 comments
Sort by

Home