സ്‌മൊമിന്റുവിനെ സൂക്ഷിച്ചോളു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2019, 11:07 PM | 0 min read

 

ടെക്‌ലോകം  സ്‌മൊമിന്റു­­­വിനെക്കുറിച്ചുള്ള ആശങ്കയിലാണ്‌. ഒരു ദിവസം 47,00 കംപ്യൂട്ടറിലേക്ക്‌ പടരുന്ന അത്യന്തം അപകടകാരിയായ കംപ്യൂട്ടർ മാൽവെയറാണ്‌ സ്‌മൊമിൻറു. വിൻഡോസ്‌ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇവ കഴിഞ്ഞ ആഗസ്തിൽ 90,000 കംപ്യൂട്ടറിനെയാണ്‌ ബാധിച്ചത്‌.  സൈബർ സെക്യൂരിറ്റി കമ്പനിയായ ഗാർഡികോറാണ്‌ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്‌. വിൻഡോസ്‌ 7,2008, വിൻഡോസ്‌ സെർവർ 2012, 2003, വിൻഡോസ്‌ എക്‌സ്‌പി എന്നീ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിലാണ്‌ മാൽവെയർ ബാധിക്കുന്നത്‌.

കൂടാതെ, മാൽവെയർ ബാധിച്ച കംപ്യൂട്ടറുകളിൽ സ്‌മൊമിന്റു വീണ്ടും പ്രവേശിക്കും. മൊത്തം കംപ്യൂട്ടറുകളിൽ 25 ശതമാനം ഇങ്ങനെയുണ്ടായി. ഇത്‌ കംപ്യൂട്ടറുകളെ മാൽവെയറിൽനിന്ന്‌ മോചിപ്പിക്കാനുള്ള സാധ്യതകൾ  അടയ്‌ക്കുന്നു.  അറിവില്ലായ്‌മകൊണ്ടും  ഏറ്റവും പുതിയതും സാങ്കേതിക വിദ്യകളിലേക്ക്‌ അപ്‌ഡേറ്റ്‌ ചെയ്യാത്തതുകൊണ്ടുമാണ്‌ മാൽവെയർ വ്യാപിക്കുന്നതെന്നാണ്‌ കണ്ടെത്തൽ. പ്രശ്‌നം എത്രയുംവേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണ്‌ വിദഗ്‌ധർ.
 



deshabhimani section

Related News

View More
0 comments
Sort by

Home