വൈറസിന്‌ പിന്നിൽ ജീവനക്കാരുടെ അശ്രദ്ധ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2019, 11:28 PM | 0 min read

ഐടി മേഖലയിൽ സൈബർ സുരക്ഷയ്‌ക്ക്‌ ഭീഷണിയുണ്ടാക്കുന്നത്‌ ജീവനക്കാരുടെ പിഴവുകളാണെന്ന്‌ കണ്ടെത്തൽ. വ്യവസായമേഖലയിലെ സൈബർ സെക്യൂരിറ്റി സംരംഭമായ കാസ്‌പേഴ്‌സ്‌കി ഇൻഡസ്ട്രിയൽ സൈബർ സെക്യൂരിറ്റിയുടെ  ‘സ്‌റ്റേറ്റ്‌ ഓഫ്‌ ഇൻഡസ്ട്രിയൽ സൈബർ സെക്യൂരിറ്റി 2019’ എന്ന റിപ്പോർട്ടിലാണ്‌   വെളിപ്പെടുത്തലുള്ളത്‌.  

കമ്പനികളുടെ നെറ്റ്‌വർക്കിലുണ്ടാകുന്ന വൈറസ്‌, മാൽവെയർ തുടങ്ങിയ ആക്രമണങ്ങൾ  ജീവനക്കാർക്ക്‌ സംഭവിക്കുന്ന പിഴവുകളിൽനിന്നാണ്.  45 ശതമാനം ജീവനക്കാരും ഇത്തരത്തിൽ പിഴവുകൾ വരുത്തുന്നവരാണ്‌. ഇത്‌  കമ്പനികളുടെ സുരക്ഷിതത്വത്തിന്‌ ഭീഷണിയുണ്ടാക്കുന്നു. കമ്പനികൾ ഈ പ്രശ്‌നം മറികടക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്‌. എന്നാൽ, പ്രശ്‌നം പരിഹരിക്കണമെങ്കിൽ യോഗ്യരായ ജീവനക്കാർ വേണം. അതില്ലാത്ത പ്രശ്‌നവുമുണ്ട്‌. ജീവനക്കാർക്ക്‌ നിരന്തര പരിശീലനം നൽകുന്നതിലൂടെമാത്രമേ വെല്ലുവിളി നേരിടാനാകൂ എന്നും  കാഴ്‌സ്‌പി ബ്രാൻഡ്‌ മാനേജർ ജോർജി ഷെബുൾഡേവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home