ബൈക്ക് റൂട്ട് കൂടി ഉൾപ്പെടുത്തി ഇന്ത്യക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2017, 06:04 AM | 0 min read

ന്യൂഡല്‍ഹി > ഇരുചക്രവാഹനയാത്രക്കാരുടെ എണ്ണത്തില്‍ ലോകത്ത് തന്നെ  മുന്‍പന്തിയില്‍ ഉള്ള ഇന്ത്യക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. ബൈക്ക് യാത്രികര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ആപ്ളിക്കേഷനാണ് പുതിയ  അപ്ഡേറ്റഡ് ഗൂഗിള്‍ മാപ്പ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം, ബൈക്കില്‍ യാത്രചെയ്താല്‍ എടുക്കുന്ന സമയം. ട്രാഫിക്ക് ഒഴിവാക്കാന്‍ ബൈക്ക് യാത്രികര്‍ക്കായി സമാന്തരപാതകളുടെ വോയിസ് മെസേജുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ മാപ്പില്‍ ലഭ്യമാകും.

ഗൂഗിള്‍ മാപ്പില്‍ ഇതുവരെ  കാര്‍ , ബസ് / ട്രെയിന്‍ , നടന്നുപോകുന്ന റൂട്ടുകള്‍ മാത്രമായിരുന്നു യൂസറിന് ലഭിക്കുന്നവ. എന്നാല്‍ പുതിയ അപ്ഡേറ്റ് മുതല്‍ ബൈക്ക് റൂട്ട് കൂടി ഉള്‍പ്പെടുത്തുകയായിരുന്നു . ടുവീലര്‍ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ ഫീച്ചര്‍ ഇന്ത്യയില്‍മാത്രമാണ് നിലവില്‍ ലഭ്യമാകുക .



deshabhimani section

Related News

View More
0 comments
Sort by

Home