ad
Deshabhimani

ഭീം ആപ്പിലൂടെ ഇനി സിബില്‍ സ്കോര്‍ അറിയാം

BHIM APP
വെബ് ഡെസ്ക്

Published on Apr 21, 2026, 02:57 PM | 1 min read

കൊച്ചി: ഭീം ആപ് ഉപയോക്താക്കള്‍ക്ക് സിബില്‍ സ്കോര്‍ ലഭ്യമാക്കാന്‍ എന്‍പിസിഐ ട്രാന്‍സ് യൂണിയന്‍ സിബിലുമായി കൈകോര്‍ക്കുന്നു. ദൈനംദിന പണമിടപാടുകള്‍ക്കൊപ്പം ക്രെഡിറ്റ് അവബോധവും ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


സിബില്‍ സ്കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും ഉപയോക്താക്കള്‍ക്ക് ഇനി നേരിട്ട് പരിശോധിക്കാം. ആപ്പില്‍ത്തന്നെ സാമ്പത്തികസ്ഥിതി സുരക്ഷിതമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സൗകര്യമുണ്ടാകും. റെഗുലേറ്ററി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമെ ക്രെഡിറ്റ് വിവരങ്ങള്‍ ലഭ്യമാക്കൂയെന്നും ഭീം ആപ്പിന്റെ 4.0.19 പതിപ്പിലും അതിനുശേഷമുള്ള പതിപ്പുകളിലും ഈ സേവനം ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home