രണ്ടാം ദിനവും പരാജയം; മിഷൻ ചക്കക്കൊമ്പൻ ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു

ചിന്നക്കനാൽ: മിഷൻ ചക്കക്കൊമ്പൻ ഇന്നത്തെ ദൗത്യം ഉപേക്ഷിച്ച് വനം വകുപ്പ്. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം ഇന്നും ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ദിവസവും ദൗത്യം ഉപേക്ഷിച്ചത്. ജനവാസമേഖലയ്ക്ക് സമീപത്താണ് ഇന്നും ആന ഉണ്ടായിരുന്നത്.
വനം വകുപ്പ് സ്ഥലം കണ്ടുവച്ചിരുന്നെങ്കിലും ആന അവിടെയെത്തിയത്. വനം വകുപ്പ് ആനെയെത്തേടി അടുത്തേക്കെത്തുമ്പോൾ തന്നെ ആന ആ പ്രദേശത്ത് നിന്ന് മാറിപ്പോകുന്ന സാഹചര്യമാണ് ഇന്നുണ്ടായത്. ആനയെ മയക്കുവെടി വയ്ക്കാനനായി ദിവസങ്ങളോളം ദൗത്യ സംഘം തുടരേണ്ടി വരും എന്ന നിലയാണ് നിലവിലുള്ളത്.
രണ്ട് കുങ്കിയാനകളും നൂറോളം ഉദ്യോഗസ്ഥരുമടങ്ങുന്ന ദൗത്യസംഘം ആനയെ കൃത്യമായി നിരീക്ഷിച്ചുപോരുകയാണ്. സമയവും സാഹചര്യവും ഒത്തുവരുമ്പോൾ മാത്രമായിരിക്കും ഈ ദൗത്യം നടപ്പാക്കുക. രണ്ടുദിവസമായി ചിന്നക്കനാൽ മേഖലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ടൂറിസ്റ്റ് മേഖ കൂടിയായതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. അതിനാൽ ഉടൻ തന്നെ ദൗത്യം പൂർത്തിയാക്കേണ്ടതുണ്ട്. സൂര്യനെല്ലി, കൊളുക്കുമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിനോദസഞ്ചാരികളെത്താത്തത് ടൂറിസം മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്.








0 comments