ആശ്വാസ നില തുടര്‍ന്നില്ല,രൂപ വീണ്ടും വീണു;ഡോളറിനെതിരെ 24 പൈസയുടെ ഇടിവ്

മുംബൈ:ഇടക്കാലത്തെ ആശ്വാസ നില കൈവിട്ട് രൂപയുടെ മൂല്യം വീണ്ടും താഴേക്ക് വീണു. യു എസ് ഡോളറിനെതിരെ 24 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 92.44 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വില 95 ഡോളറിന് അടുത്തെത്തി.
രൂപയുടെ മൂല്യം ബുധനാഴ്ച ഡോളറിനെതിരെ 65 പൈസ ഉയര്‍ന്ന് ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ആശ്വാസരമായ നിലയിൽ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ എട്ടിനാണ് രൂപ എക്കാലത്തെയും താഴ്ന്ന ക്ലോസിങ് നിലയായ 96.88 ൽ എത്തിയത്. ഇതിൽ നിന്നും അഞ്ച് ശതമാനം ഉയര്‍ച്ച നേടിയാണ് നിലയിൽ നിന്നാണ് ഇന്ന് വീണ്ടും പതിച്ചത്.
Related News
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുഎസ് 25 ശതമാനം താരിഫ് ഭീഷണി മുഴക്കിയതോടെ നിലവിലെ അനിശ്ചിതത്വത്തിനൊപ്പം അതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്റർബാങ്ക് വിദേശനാണയ വിപണിയിൽ 92.50-ൽ വ്യാപാരം ആരംഭിച്ച രൂപ, 92.31-നും 92.66-നും ഇടയിൽ ചാഞ്ചാടിയ ശേഷമാണ് 92.44-ൽ എത്തിയത്.








0 comments