Deshabhimani

ആന്ധ്രപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്;ഗ്രാമ പഞ്ചായത്തുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

Andhra Pradesh local body polls
വെബ് ഡെസ്ക്

Published on Nov 26, 2026, 05:17 PM | 1 min read

അമരാവതി: ആന്ധ്രപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പോളിങ് ഉച്ചയോടെ പൂര്‍ത്തിയാക്കി. രണ്ടു മണിമുതൽ വോട്ടെണ്ണൽ തുടങ്ങി. 23 തദ്ദേശ നഗര സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സമാന്തരമായി തുടരുകയാണ്.


3,240 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പാണ് ഉച്ചയ്ക്ക് ഒരു മണിവരെ നടന്നത്. നാല് മുനിസിപ്പൽ കോർപ്പറേഷനുകളും 19 മുനിസിപ്പാലിറ്റികളും നഗർ പഞ്ചായത്തുകളും ഉൾപ്പെടെ 23 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നിലവിൽ പുരോഗമിക്കുന്നത്.


നാല് മേയർ സ്ഥാനങ്ങളിലേക്കും 19 ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്കുമായി ആകെ 170 സ്ഥാനാർത്ഥികളും, 964 വാർഡ് സീറ്റുകളിലേക്ക് 2,968 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്. 24,98,312 വോട്ടർമാരാണ് വിധിയെഴുതുന്നത്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ നവംബര്‍ 30 നാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home