ബഹിരാകാശത്ത് ചിലന്തി; നാസ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 07:29 PM | 0 min read

വാഷിങ്ടൺ > ബഹിരാകാശ കാഴ്ചകൾ കാണാൻ സാധിക്കുന്ന ടെലിസ്കോപ്പാണ് ഹബിൾ. 1990 ഏപ്രിൽ 24-ന് വിക്ഷേപിച്ച ഈ ദൂരദർശിനി മനുഷ്യരാശിയുടെ ബഹിരാകാശത്തേക്കുള്ള കണ്ണാണ്. ഹബിൾ പകർത്തിയ കോസ്മിക് സ്പൈഡറിന്റെ ചിത്രം ഇപ്പോൾ നാസ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചു. 3000 പ്രകാശ വർഷങ്ങൾക്കകലെയുള്ള സാഗിറ്ററസ് നക്ഷത്രസമൂഹത്തിലെ ഏറ്റവും കത്തുന്ന നക്ഷത്രത്തിന്റെ ചിത്രമാണ് നാസ പങ്കുവെച്ചത്.

250,000 ഡിഗ്രി സെൽഷ്യസിൽ ഉപരിതലതാപനിലയുള്ള നക്ഷത്രം കത്തുമ്പോൾ, തീവ്രമായ താപം ചുറ്റുമുള്ള വാതകത്തെ ഊർജ്ജസ്വലമാക്കുന്നു 100 ബില്യൺ കിലോമീറ്റർ വ്യാപിക്കുന്ന ഈ തരംഗങ്ങൾ ചിലന്തിയുടെ കാലുകൾ പോലെ ദൃശ്യമാകുന്നു. നക്ഷ്രത്തിന്റെ കേന്ദ്രസ്ഥാനം പിങ്ക് കലർന്ന തിളങ്ങുന്ന നിറത്തിലാണ് കാണപ്പെടുന്നത്.

നാസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home