Deshabhimani

'നിങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ട്'; ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 01:06 PM | 0 min read

കാലിഫോർണിയ > ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സ്പെെവെയർ ആക്രമണ മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസ് പോലെയുള്ള ഒരു സ്‌പൈവെയര്‍ ആക്രമണത്തിന് ഉപയോക്താക്കൾ ഇരയായേക്കാം എന്നാണ് മുന്നറിയിപ്പ്.

ഇന്ത്യ ഉള്‍പ്പടെ 98 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും സമാനമായ മുന്നറിയിപ്പുണ്ടായിരുന്നു.

ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആപ്പിൾ നൽകിയിട്ടില്ല. ഏതൊക്കെ രാജ്യങ്ങളാണ് ആക്രമണത്തിന് ഇരയാവുക എന്നതും വ്യക്തമല്ല. എന്നാൽ ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സ​ന്ദേശങ്ങൾ ലഭിച്ചതായി റിപോർട്ടുകളുണ്ട്.

ആളുകളെ അവരുടെ ജോലിയുടെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സൈബറാക്രമണം ലക്ഷ്യമിടുന്നതെന്ന് ആപ്പിൾ പറയുന്നു.

'നിങ്ങളുടെ ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഫോണിലേക്ക് ദൂരെ നിന്ന് കടന്നുകയറാനാവുന്ന ഒരു മെഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണം നടക്കുന്നതായി ആപ്പിള്‍ കണ്ടെത്തിയിട്ടുണ്ട്' ആപ്പിൾ മുന്നറിയിപ്പ് സ​ന്ദേശത്തിൽ പറയുന്നു.



deshabhimani section

Related News

0 comments
Sort by

Home