print edition ജൊകോ 400

മെൽബൺ
നൊവാക് ജൊകോവിച്ച് 400 ഗ്രാൻഡ്‌സ്ലാം സിംഗിൾസ് മത്സരങ്ങൾ ജയിക്കുന്ന ആദ്യ കളിക്കാരനായി. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൗണ്ട് ജയിച്ചപ്പോഴാണ് നേട്ടം. ഡച്ച്‌താരം ബോടിക് വാൻ ഡി സാൻഡ്‌ചുൽപിനെ 6–3, 6–4, 7–6ന് കീഴടക്കി പ്രീക്വാർട്ടറിൽ കടന്നു. ഓസ്‌ട്രേലിയൻ ഓപ്പണിൽ 102–ാം ജയമാണ്. വിഖ്യാതതാരം റോജർ ഫെഡറർക്ക് ഒപ്പമെത്തുകയും ചെയ്‌തു. 25–ാം ഗ്രാൻഡ്‌സ്ലാം കിരീടമെന്ന റെക്കോഡ് ലക്ഷ്യമിടുന്ന സെർബിയക്കാരന് ചെക്ക്‌താരം ജാകൂബ് മെൻസികാണ് അടുത്ത എതിരാളി.
നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നെർ അമേരിക്കൻ താരം എലിയറ്റ് സ്‌പിസിരിയെ 4–6, 6–3, 6–4, 6–4ന് കീഴടക്കി പ്രീക്വാർട്ടറിലെത്തി. നാട്ടുകാരനായ ലുസിയാനോ ഡാർഡെറിയുമായാണ് അടുത്ത കളി.
കാസ്‌പർ റൂഡ്(നോർവെ), ലോറെൻസോ മുസെറ്റി(ഇറ്റിലി), ടെയ്‌ലർ ഫ്രിറ്റ്‌സ്(അമേരിക്ക) എന്നിവരും മുന്നേറി. സ്വിസ്‌താരം സ്‌റ്റാൻ വാവ്‌റിങ്ക പുറത്തായി. ഇന്ന് പ്രീക്വാർട്ടറിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസ് അമേരിക്കയുടെ ടോമിപോളിനെ നേരിടും.
വനിതകളിൽ പോളണ്ടിന്റെ ഇഗ ഷ്വാടെകും നിലവിലെ ചാമ്പ്യൻ മാഡിസൺ കീസും പ്രീക്വാർട്ടറിലെത്തി. ഇഗ റഷ്യക്കാരി അന്ന കലിൻസ്‌കയയെ 6–1, 1–6, 6–1ന് കീഴടക്കി. ജാപ്പനീസ് താരം നവോമി ഒസാക പരിക്കിനെതുടർന്ന് കളിക്കുമുമ്പ് പിൻമാറി. ഇന്ന് പ്രീക്വാർട്ടറിൽ അരീന സബലേങ്ക വിക്‌ടോറിയ എംബോകോയെയും കൊകോ ഗഫ് കരോലിന മുചോവയെയും നേരിടും.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി സ്വീഡന്റെ ആന്ദ്രേ ഗൊരാൻസണുമൊത്ത് മൂന്നാം റൗണ്ടിൽ കടന്നു. എൻ ശ്രീരാം ബാലാജി –ഓസ്‌ട്രിയയുടെ നീൽ ഒബെർലീറ്റ്‌നെർ സഖ്യം പുറത്തായി.










0 comments