ad
Deshabhimani

'ഏഷ്യൻ ഗെയിംസിനായി താൻ ഏറെ ആവേശത്തിലാണ്': സ്വർണം ലക്ഷ്യമിട്ട് അലക്സാണ്ട്ര ഈല

Alexandra

അലക്സാണ്ട്ര ഈല: Photo : Getty Images

വെബ് ഡെസ്ക്

Published on Sep 07, 2026, 02:01 PM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പണിലെ മൂന്നാം റൗണ്ട് പരാജയത്തിന് പിന്നാലെ, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനായി താൻ ഏറെ ആവേശത്തിലാണെന്ന് ഫിലിപ്പീൻസ് ടെന്നീസ് താരം അലക്സാണ്ട്ര ഈല. ഫിലിപ്പീൻസ് ടീമിനൊപ്പം മത്സരിക്കുന്നത് എപ്പോഴും മികച്ച അനുഭവമാണെന്നും കഴിഞ്ഞ സീ ഗെയിംസിൽ ടീമിനൊപ്പമുണ്ടായിരുന്ന ഓർമ്മകൾ വളരെ സന്തോഷം നൽകുന്നതാണെന്നും 21 കാരിയായ ഈല പറഞ്ഞു.


കഴിഞ്ഞ മാസം വാഷിംഗ്ടണിൽ ഡബ്ല്യുടിഎ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഫിലിപ്പീൻസ് താരമായി ഈല ചരിത്രം കുറിച്ചിരുന്നു. 2023ൽ ഹാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സിംഗിൾസിലും മിക്സഡ് ഡബിൾസിലും ഈല വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്.


നിലവിലെ ചാമ്പ്യയായ ചൈനയുടെ ഷെങ് ക്വിൻവെനും ജപ്പാന്റെ നൊവോമി ഒസാക്കയും ഇത്തവണ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറിയതോടെ ഈലയ്ക്കാണ് സിംഗിൾസിൽ കൂടുതൽ സാധ്യത കല്പിക്കുന്നത്. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടാനായാൽ 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടാനും താരത്തിന് സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home