ഹൃദയത്തോട് ചേർത്തുവച്ചൊരാൾ; മമ്മൂട്ടിക്ക് പിറന്നാൾ കുറിപ്പുമായി ജോർജ്

കൊച്ചി: നടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിവസം ഹൃദയം തൊടുന് കുറിപ്പുമായി അദ്ദേഹത്തിന്റെ സന്തതസഹചാരി ജോർജ് സെബാസ്റ്റ്യൻ. 35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നാണെന്ന് ജോർജ് കുറിച്ചു. പലപ്പോഴും സ്വന്തം സഹോദരനെപ്പോലെയാണ് മമ്മൂട്ടി തന്നെ പരിഗണിച്ചിട്ടുള്ളത്. ഇനിയും ഒരുപാട് വർഷങ്ങൾ ഒരുമിച്ചുണ്ടാകണം എന്ന ആഗ്രഹത്തോടെയാണ് ജോർജ് കുറിപ്പ അവസാനിപ്പിക്കുന്നത്.
ജോർജ് സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
35 years. A journey etched in the heart. 🫰
Happy Birthday, my dear Mammukka. ❤️🎂
35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.
മമ്മൂക്കാ, ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവെച്ച ഒരാളാണ്. 🫂
ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവെച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയർച്ചകളും താഴ്ചകളും… 35 വർഷങ്ങൾക്കിടയിൽ ഒരുപാട് ഓർമ്മകൾ, അതിൽ പലതും വാക്കുകളിലൂടെ പറയാൻ കഴിയാത്തത്ര വിലപ്പെട്ടതാണ്.
എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്. നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. 🙏
ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾ ഒരുമിച്ച്, ഒരുപാട് ഓർമ്മകൾ കൂടി ഉണ്ടാക്കണം… ഈ സ്നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനിൽക്കണം. 🫶
ജന്മദിനാശംസകൾ, മമ്മൂക്കാ. ❤️
എന്നും സ്നേഹത്തോടെ.








0 comments