ad
Deshabhimani

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌

അൽകാരസിന് മുന്നിൽ ജൊകോ വീണു; ചരിത്ര നേട്ടത്തിന് ഇനിയും കാത്തിരിക്കണം

Alcaraz.JPG
വെബ് ഡെസ്ക്

Published on Feb 01, 2026, 05:41 PM | 1 min read

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസ്‌ കിരീടം സ്പെയ്ൻ താരം കാർലോസ്‌ അൽകാരസ് സ്വന്തമാക്കി. ഫൈനലിൽ 25-ാം ഗ്രാൻഡ്സ്ലാം സ്വപ്നം കണ്ടെത്തിയ നൊവാക്‌ ജൊകോവിച്ചിനെയാണ് ഒന്നാം റാങ്കുകാരനായ അൽകാരസ് വീഴ്ത്തിയത്. തന്റെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ കിരീടമാണ് 22കാരൻ സ്വന്തമാക്കിയത്. സ്‌കോർ: 6–2, 2–6, 6–3, 7–5.


38–ാം വയസിൽ ഫൈനലിലെത്തി വിസ്‌മയം തീർത്ത ജൊകോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കിയാണ് തുടങ്ങിയത്. ഗ്രാൻഡ്സ്ലാം കിരീടങ്ങളില്‍ ജോക്കോ പുതിയ ചരിത്രം തീർക്കുമെന്ന് കരുതിയെങ്കിലും പിന്നീടുള്ള സെറ്റുകളിലൊന്നിലും അൽക്കാരിസിന് വെല്ലുവിളിയുയർത്താൻ സെർബിയക്കാരന് കഴിയാതെ പോയി. നാലാം സെറ്റിലാണ് ജോക്കോ വീണ്ടു തിരിച്ചെത്തിയത്. എന്നാൽ ചെറുപ്പത്തിന്റെ കരുത്തിന് മുന്നിൽ താരം വീണു പോയി.


ജൊകോവിച്ചും കാർലോസ്‌ അൽകാരസും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ പോരാട്ടം തലമുറകൾ തമ്മിലായി. 2008ൽ ജൊകോവിച്ച്‌ ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ നേടുമ്പോൾ അൽകാരസിന് അഞ്ച് വയസ്സുമാത്രമായിരുന്നു പ്രായം. കിരീടം നേട്ടത്തോടെ എല്ലാ ഗ്രാൻഡ്‌സ്ലാം കിരീടങ്ങളും നേടുന്ന ഒമ്പതാമത്തെ കളിക്കാരനായി അൽക്കാരസ് മാറി. ഇ‍ൗ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും താരം സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home